കട്ടപ്പന വെള്ളയാംകുടിയിൽ കുരുമുളക് മോഷണം പതിവാകുന്നു. കൊങ്ങിണിപ്പടവിൽ വീട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച 150 കിലോ കുരുമുളക് മോഷണം പോയി.

Feb 25, 2024 - 16:32
 0
കട്ടപ്പന വെള്ളയാംകുടിയിൽ  കുരുമുളക് മോഷണം പതിവാകുന്നു. കൊങ്ങിണിപ്പടവിൽ വീട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച 150 കിലോ കുരുമുളക് മോഷണം പോയി.
This is the title of the web page

കട്ടപ്പന വെള്ളയാംകുടി മേഖലയിൽ മോഷണം പതിവാകുന്നു. നഗരസഭ മൂന്നാം വാർഡ് സൊസൈറ്റിപ്പടി മേഖലയിൽ കൊങ്ങിണിപ്പടവ് കരിമരുതുങ്കൽ ബോസിൻ്റെ വീട്ടിൽ നിന്ന് കഴിഞ്ഞ രാത്രിയിലാണ് 150 കിലോയോളം കുരുമുളക് മോഷണം പോയത്. ഉണക്കെത്താറായ കുരുമുളക് ചാക്കിൽ കെട്ടി കാർപോർച്ചിലാണ് വച്ചിരുന്നത്. വെളുപ്പിനെയാണ് കുരുമുളക് നഷ്ടപ്പെട്ടത് വീട്ടുകാർ അറിയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിച്ച് കുരുമുളക് പറിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നത്.ഒരു മാസം മുമ്പ് സമീപത്തുള്ള ഉപ്പുമാക്കൽ ജിതിന്റെ വീടിന് മുന്നിൽ ഉണങ്ങാനിട്ടിരുന്ന 25 കിലോയോളം കുരുമുളകും മോഷണം പോയിരുന്നു.തുടർന്ന് പോലീസിൽ പരാതി നൽകുകയും സമീപത്തെ CCTV കൾ പരിശോധിക്കുകയും ചെയ്തെങ്കിലും മോഷ്ടാവിനെ കുറിച്ച് സൂചനകൾ ലഭിച്ചില്ല. രണ്ട് മാസം മുമ്പ് പ്രദേശത്തു നിന്നും TV യും തേങ്ങായും മോഷണം പോയിരുന്നു.പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രദേശത്ത് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നും ഇവ കണ്ടെത്തുകയും ചെയ്തു. 6 മാസം മുമ്പ് ഈ ഭാഗത്തു നിന്നും രണ്ട് സൈക്കിളുകളും മോഷണം പോയിരുന്നു.ജനങ്ങൾ സമാധാനപരമായി ജീവിച്ചിരുന്ന കാർഷിക മേഖലയാണ് കൊങ്ങിണിപ്പടവ്.മേഖലയിൽ രാത്രികാലങ്ങളിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നുമാണ് ഉയരുന്ന ആവശ്യം .കട്ടപ്പനയിൽ നിന്നും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദ്യശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow