കട്ടപ്പന ഗവ. ഐ.റ്റി.ഐ ലെ സ്നേഹാരാമത്തിന്റേയും തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്റിന്റെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു
മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐ, എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹാരാമത്തിന്റെയും തമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്റിന്റെയും ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ബൈപ്പാസിന്റെ തുടർന്നുള്ള വികസനത്തിന് മോടി കൂട്ടുന്നതിന് തുടക്കം എന്ന നിലയിൽ പാതയോരങ്ങൾ മനോഹരമാക്കുന്നതിന്റെ ആരംഭ ഘട്ടമാണ് ഈ സ്നേഹാരാമം എന്ന് മന്ത്രി പറഞ്ഞു.
നഗരസഭയിൽ സ്നേഹാരാമം ഒരുക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഐ.ടി.ഐ എൻഎസ്എസ് യൂണിറ്റിനുള്ള സ്നേഹോപഹാരം മന്ത്രി കൈമാറി. ഒപ്പം സ്നേഹാരാമത്തിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു. യോഗത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിച്ചു . നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി, ഗവൺമെന്റ് ഐ.ടി.ഐ പ്രിൻസിപ്പാൾ ആംസ്ട്രോങ്ങ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, വാർഡ് കൗൺസിലർ ഷാജി കൂത്തോടി, കട്ടപ്പന നഗരസഭാ സെക്രട്ടറി മണികണ്ഠൻ. ആർ , നഗരസഭ ആരോഗ്യവിഭാഗം പ്രവർത്തകർ, ശുചിത്വമിഷൻ പ്രതിനിധികൾ, ഐ.ടി.ഐ സ്റ്റാഫ് പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.