വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻ്ററി സ്കൂൾ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബ്ലോക്കിൻ്റെ ഉത്ഘാടനം ഈ മാസം 26 ന് മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവ്വഹിക്കും
സംസ്ഥാനത്തെ വിവിധ ഹയർ സെക്കൻ്ററി സ്കൂളുകൾ ഹൈടെക്ക് ആവുന്നതോടൊപ്പം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും ഹൈടെക് വിദ്യാഭ്യാസ പദ്ധതിയിലേക്ക് മാറുകയാണ് പദ്ധതി പ്രകാരം മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ നിർമ്മാണം ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ മാസം 26 ന് വൈകുന്നേരം 4 മണിക്ക് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് വിഭാഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും .
ഇതിൻറെ പ്രാദേശിക തല ഉദ്ഘാടന യോഗത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്നു. സ്കൂൾ പിടിഎ പ്രസിഡന്റ് പി എം നൗഷാദ് അധ്യക്ഷനായിരുന്ന യോഗം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ഉഷ ഉദ്ഘാടനം ചെയ്തു.വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കുളത്തിങ്കൽ സ്കൂൾ പ്രിൻസിപ്പൽ ജർമ്മലിൻ, ഹയർസെക്കൻഡറി സ്കൂൾ എച്ച് എം, കെ മുരുകേശൻ ,അധ്യാപകർ വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.