ഇടുക്കി -ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി ഏകോപന സമതി ചെറുതോണി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡാം സേഫ്റ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇടുക്കി -ചെറുതോണി ഡാമുകൾ സന്ദർശകർക്ക് തുറന്നു നൽകാതെ ജില്ലാ ആസ്ഥാന ടൂറിസം വികസനത്തെ അട്ടിമറിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ നടപടികൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡാം സേഫ്റ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിറ്റ് സെക്രട്ടറി ബാബു ജോസഫ് അധ്യക്ഷത വഹിച്ച സമരം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ജോസ് കുഴികണ്ടം ഉദ്ഘാടനം ചെയ്തു.നേതാക്കളായ ഡോക്ടർ പി.സി രവീന്ദ്രനാഥ്,ഷിജോ തടത്തിൽ, ഔസേപ്പച്ചൻ ഇടക്കുളത്തിൽ പ്രേംകുമാർ, സുരേഷ് മീനത്തേരിൽ, എന്നിവർ സംസാരിച്ചു.നിരവധി പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു.