കട്ടപ്പന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവം ഫെബ്രുവരി 20 മുതൽ

കട്ടപ്പന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവം ഫെബ്രുവരി 20 മുതൽ 27 വരെ നടക്കും.20ന് വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കുമരകം എം.എൻ ഗോപാലൻ തന്ത്രികൾ തൃക്കൊടിയേറ്റും.തുടർന്ന് പ്രസാദവൂട്ടും വലിയകണ്ടം കരയുടെ ചില്ലാട്ടം, കുന്തളംപാറ കര സ്പോൺസർ ചെയ്യുന്ന ഹരിപ്പാട് ശ്രീ രാധേയം ഭജൻസിൻ്റെ നാമജപലഹരി എന്നിവ നടക്കും.21 ന് പുലർച്ചെ 4.30 മുതൽ വിവിധ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും.വൈകിട്ട് 7 ന് നൃത്തസന്ധ്യ അരങ്ങേറും.22ന് വൈകിട്ട് 7 മണിക്ക് പ്രസീത ചാലക്കുടി നയിക്കുന്ന തൃശൂർ പ്രസി ഫോക്ക് ബാൻസ് അവതരിപ്പിക്കുന്ന ഓളുള്ളേരി ഫോക്ക് മെഗാ ഷോയും നടക്കും.23 ന് രാവിലെ 4.30 ന് വിവിധ ക്ഷേത്ര ചടങ്ങുകൾ,തുടർന്ന് രാവിലെ 9 ന് ആയില്യ പൂജയും,വൈകിട്ട് 5 ന് ശ്രീ ചക്രപൂജയും നടക്കും.24 ന് രാവിലെ 7 മണിക്ക് ഭഗവാന് അംശം സമർപ്പിക്കൽ,8.30 ന് ദുർഗ്ഗാ ഭഗവതിക്ക് പൗർണ്ണമി പൊങ്കാല ,10 ന് ഉത്സവബലി,12 ന് ഉത്സവബലി ദർശനം എന്നീ ചടങ്ങുകളും നടക്കും.26ന് വൈകിട്ട് അഞ്ചു കരകളിൽ നിന്നും ആരംഭിച്ച് ഇടുക്കികവല ശ്രീലക്ഷ്മി നാരായണ ക്ഷേത്ര സന്നിധിയിൽ നിന്നും മഹാ ഘോഷയാത്ര ആരംഭിക്കും.ഘോഷയാത്രയ്ക്ക് ശേഷം പൂര കാഴ്ചയും അരങ്ങേറും.27 ന് വൈകിട്ട് 5 മണിക്ക് ആറാട്ട് ഘോഷയാത്ര, തുടർന്ന് വലിയകണ്ടം വെള്ളയാംകുടി കര അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് സന്തോഷ് ചാളനാട്ട് ,വൈസ് പ്രസിഡണ്ട് എം .എൻ സാബു അറക്കൽ, സെക്രട്ടറി പി .ഡി ബിനു പാറയിൽ ,റോബിൻ രാജൻ,സജീന്ദ്രൻ പൂവാങ്കൽ,കെ കെ ദാസ്,ജയേഷ് തെക്കേടത്ത്,മനീഷ് മുടവനാട്ട്,വിജയൻ പുത്തേട്ട്,മുരളീധരൻ, മനോജ് പതാലിൽ,ഗിരിധർ,വിനോദ് മുത്തലങ്ങൽ,റെജി കോട്ടയ്ക്കാട്ട്, ജയൻ പുളിക്കത്തെക്കേതിൽഎന്നിവർ അറിയിച്ചു.