സി പി എം രാജകുമാരി ലോക്കൽ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ഫെബ്രുവരി 18 ന്

രാജകുമാരിയിൽ എം.കെ ജോയിയുടെ സ്മരണാർത്ഥം നിർമ്മാണം പൂർത്തിയാക്കിയ സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികളായ എം.എൻ ഹരിക്കുട്ടൻ,കെ.കെ തങ്കച്ചൻ,പി.രവി,കെ ജെ സിജു എന്നിവർ അറിയിച്ചു. വൈകിട്ട് നാലിന് ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്ന് പ്രകടനവും തുടർന്ന് എം.കെ ജോയി സ്മരക മന്ദിരം ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രൻ നിർവ്വഹിക്കും. കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എം.എം മണി എം.എൽ എ നിർവ്വഹിക്കും. ഉത്ഘാടന സമ്മേളനത്തിൽ സി പി എം ജില്ലാ സെക്രട്ടറി സി.വി വർഗീസ്,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എൻ മോഹനൻ,ഷൈലജ സുരേന്ദ്രൻ,ജില്ല കമ്മിറ്റി അംഗങ്ങളായ എൻ.വി ബേബി,വി.എ കുഞ്ഞുമോൻ,സുമ സുരേന്ദ്രൻ,ഏരിയ സെക്രട്ടറി എം.എൻ ഹരിക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും . തുടർന്ന് പ്രകടനവും രാത്രി ഏഴിന് കൊച്ചിൻ പാട്ട് ആൻ്റ് ബാൻഡിൻ്റെ ഗാനമേളയും നടക്കും.