വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു

ഇടുക്കി വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു.ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി.പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്.കുട്ടിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ.പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ.