കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി

Feb 13, 2024 - 14:19
Feb 13, 2024 - 16:05
 0
കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി
This is the title of the web page

നാനാജാതി മതസ്ഥർക്കും അനുഗ്രഹം ചൊരിഞ്ഞ് ശിവപ്രസാദിനിയായി ഭദ്രയും അന്നപൂർണേശ്വരിയായി ദുർഗ്ഗയും കുടികൊള്ളുന്ന പുതിയകാവ് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാടിൻ്റെ ഉത്സവമായി മാറുകയാണ്. ഇന്നാരംഭിച്ച ഉത്സവം 15 വരെ നീളും. ഉത്സ ത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ തിരുവാഭരണഘോഷയാത്ര, താലപ്പൊലി ഘോഷയാത്ര തുടങ്ങിയവ ഭക്ത്യാദര പൂർവ്വമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൊടിയേറ്റ് കർമ്മത്തിന് മുന്നോടിയായി തൊവരയാർ നെടുമങ്ങാട്ട് രാജേഷ് നാരായണന്റെ ഭവനത്തിൽ നിന്നാരംഭിച്ച് അമ്പലത്തിലേക്ക് കൊടിമര ഘോഷയാത്ര നടന്നു. തുടർന്നാണ് കൊടിയേറ്റ് കർമ്മം നടന്നത്.ക്ഷേത്ര മേൽശാന്തി കൃഷ്‌ണൻ എമ്പ്രാന്തിരി കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ന് കൊടിമരച്ചുവട്ടിൽ പറയിടീൽ, ദേവിക്ക് അംശം സമർപ്പിക്കൽ, രാത്രി 7.30 മുതൽ കൈ കൊട്ടിക്കളി നാളെ പ്രത്യേക പൂജകൾ, പറയിടീൽ വൈകിട്ട് 7 മണിക്ക് ചെണ്ടമേളം അരങ്ങേറ്റം, 8 മണി മുതൽ കുട്ടികളുടെവിവിധ കലാപരിപാടികൾ,15 ന് പറ വഴിപാട്, കലശപൂജ, ദേവിക്ക് തിരുവാഭരണം ചാർത്തിയുള ദീപാരാധന, 6 ന് മഹാഘോഷയാത്ര രാത്രി 7 ന് മത പ്രഭാഷണം 9 ന് തീവ്രം ബാൻ്റ് മ്യൂസിക്കൽ മെഗാ ഷോ എന്നീ പരിപാടികളോടെ ഈ വർഷത്തെ കുംഭഭരണി മഹോത്സവം സമാപിക്കും.കെ.കെ തങ്കപ്പൻ കല്ലൂരാത്ത് സുരേഷ് കുഴിക്കാട്ട്  രാജേഷ് നാരായണൻ, ജെ ജയകുമാർ, കെ കെ മധു, സോനു മഹേശൻ, സജി പി റ്റി, അഖിൽ രാജ്, ആർ പ്രകാശ് മംഗലത്ത്,ചന്ദ്രൻ പി.പി പുത്തൻപുരയിൽ, കെ.കെ ബാബു കല്ലൂരാത്ത് കമ്മറ്റി അംഗങ്ങൾ ഉത്സവ കമ്മിറ്റിയംഗങ്ങൾ എന്നിവർ കൊടിയേറ്റ് കർമ്മത്തിൽ പങ്കെടുത്തു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow