കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ സ്ഥിര നിയമനം ലഭിച്ച 313 അധ്യാപകർക്ക് വർഷങ്ങളായി ശമ്പളമില്ല
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ സ്ഥിര നിയമനം ലഭിച്ച 313 അധ്യാപകർക്ക് വർഷങ്ങളായിശമ്പളം ലഭിക്കുന്നില്ല.ഒരു വർഷം മുതൽ ഏഴു വർഷം വരെ ജോലി ചെയ്യുന്ന അധ്യാപർക്കാണ് ശമ്പളം ലഭിക്കാത്തത്. സ്ഥാനകയറ്റം, സ്ഥലംമാറ്റം എന്നിവക്കു മുൻപ് ശമ്പളം ലഭിച്ചിരുന്ന അധ്യാപകരാണ് പ്രതിസന്ധിയിലായതിൽ അധികവും. 11അധ്യാപകരുള്ളതിൽ എട്ടു പേർക്കും ശമ്പളംപേർക്ക് ശമ്പളം കിട്ടാത്ത സ്കൂളുകളുമുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കെടുകാര്യസ്ഥതയാണ് അധ്യാപകർക്ക് വിനയായത്. ശമ്പളം ലഭിക്കുന്ന അധ്യാപകർക്ക് തന്നെ, പി.എഫ് ലോൺ ഉൾപ്പെടെ
അവകാശപ്പെട്ട ആനുകൂല്യങ്ങൾ യഥാസമയം നൽകുന്നില്ലന്നും പരാതിയുണ്ട്. ശമ്പളം കിട്ടാത്തതിനാൽ ചില അധ്യാപകർ അവധി ദിവസങ്ങളിൽ കൂലിപ്പണി ചെയ്യുന്നു.പ്രതികാര നടപടി ഉണ്ടാകും എന്നു ഭയന്ന് ഇക്കാര്യം പുറത്തു പറയാനോ , പ്രതിഷേധിക്കാനോ അധ്യാപകർ മടിക്കുകയാണ്.അധ്യാപകർക്ക് ശമ്പളം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണെന്ന് പൊതു പ്രവർത്തകനായ ബാബു മേച്ചേരിക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. നടപടി എന്നു തീർപ്പാക്കും എന്ന ചോദ്യത്തിന്, ബാധകമല്ല എന്നാണ് മറുപടി.നൽകിയിരിക്കുന്നത്. തൃപ്തികരമല്ലാത്ത മറുപടിയിൽ വ്യക്തതേടി മേലധികാരിക്ക് അപ്പിൽ നൽകിയതായി ബാബു മേച്ചേരിൽ അറിയിച്ചു.