പൈനാവ് - താന്നിക്കണ്ടം - അശോകകവല റോഡിന്‍റെ നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കാൻ ഉത്തരവ്
പൈനാവ് - താന്നിക്കണ്ടം - അശോകകവല റോഡിന്‍റെ നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കാൻ ഉത്തരവ് .നാട്ടുകാർ നൽകിയ പരാതിയേ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 108 കോടി രൂപ മുടക്കി നിർമ്മിച്ച പൈനാവ് താന്നിക്കണ്ടം റോഡിൻ്റെ നിർമ്മാണത്തിൽ തുടക്കം മുതലേ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. 21 കിലോമീറ്റർ ദൂരത്തിലുള്ള റോഡിൽ കരാറുകാരായ കെഎസ് ടി പി യും ഉദ്യോഗസ്ഥരും ചേർന്ന് ക്രമക്കേടു നടത്തുന്നതായിപ്രദേശവാസികള്‍ നല്‍കിയ പരാതി വസ്തുതാപരമാണെന്ന് തെളിഞ്ഞതായും പൗരസമിതി നേതാക്കൾ ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.പൗരസമിതി അംഗങ്ങളായ സിബി മത്തായി, അജിത് കുരുവികുന്നേല്‍, രഞ്ജിത്ത് മഞ്ഞപ്രയില്‍, സന്തോഷ് വള്ളിക്കുടിലില്‍ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.