ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ നിർമ്മാർജന പദ്ധതിയുടെ എം സി എഫ് യൂണിറ്റിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ നിർമ്മാർജന പദ്ധതിയുടെ എം സി എഫ് യൂണിറ്റിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഹരിത കേരളം മിഷനും സ്വാമിനാഥൻ ഫൗണ്ടേഷനും സംയുക്തമായി, എച്ച്ഡിഎഫ്സി ബാങ്ക് സിഎസ് ആർ ഫണ്ട് ഉപയോഗിച്ച് രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ നല്കിയത്. ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ എം സി എഫ് ,ആർ ആർ എഫിലേക്കുള്ള ഉപകരണങ്ങൾ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി ,ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറിക്കൊണ്ടാണ് വിതരണ ഉദ്ഘാടനം നിർവഹിച്ചത്.എം സി എഫിൽ തരം തിരിക്കുന്നതിനു 75 ബിന്നുകൾ, ലാഡർ,ബെയിൽഡ് മെറ്റീരിയൽസ് നീക്കം സുഗമമാക്കുന്നതിന് -400 കിലോ കപ്പാസിറ്റിയുള്ള ട്രോളി, ഹരിത കർമ്മ സേന ഓഫീസിലേക്ക് ടേബിൾ, അലമാര എന്നിവയാണ് വിതരണം ചെയ്യ്തത്. പഞ്ചായത്ത് വൈസ് പ്രസി സിനി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ആർ ശിവദാസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ ബിൻസി ജോണി, ആനന്ദ് സുനിൽകുമാർ , കോ-ഓർഡിനേറ്റർ എബി, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.