ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കാൻ മടിക്കുന്നത് കർഷകരെ സ്‌നേഹിക്കുന്ന ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ
ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കില്ല എന്ന നിലപാടിൽ ഗവർണർ മുന്നോട്ട് പോകുകയാണെങ്കിൽ തീ കൊള്ളി കൊണ്ട് തല ചൊറിയുന്നതിനു സമാനമാണ് എന്ന് കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ.കർഷക രക്ഷ ഉറപ്പാക്കാൻ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് നടന്ന ഉപവാസ പ്രാർത്ഥന യജ്ഞം ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ നിയമ സഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ മനസ്സ് മാറി കർഷക രക്ഷാ ഉറപ്പാക്കുവാനാണ് കേരളാ യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് ഉപവാസ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചത്.കേരള നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്ക് എതിരെ കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 51സമരഭടന്മാർ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ രാജാക്കാട് ടൗണിൽ ഉപവാസ പ്രാർത്ഥനായജ്ഞം നടത്തി. പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്ത 51 സമര ഭടന്മാർക്ക് സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വികരണം നൽകി. യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ല പ്രസിഡൻ്റ് ജോമോൻ പൊടിപാറയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ പ്രാർത്ഥനായജ്ഞത്തിൽ കേരളാകോൺഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡൻ്റ് ഷാജി വയലിൽ,സംസ്ഥാന ജില്ലാ നേതാക്കളായ ജോയി കിഴക്കേപ്പറമ്പിൽ,ജെയിംസ് മ്ലാക്കുഴി,വർഗീസ് ആറ്റുപുറം,എ.എച്ച് ഹഫീസ്,ഷിജോ തടത്തിൽ,ആകാശ് മാത്യു,സിജോ പ്ലാത്തോട്ടം,യൂത്ത് ഫ്രണ്ട് ജില്ല ജനറൽ സെക്രട്ടറി വിപിൻ സി അഗസ്റ്റ്യൻ, ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റ് ബ്രീസ് മുല്ലൂർ,രാജാക്കാട് മണ്ഡലം പ്രസിഡൻ്റ് അഖിൽ കാഞ്ഞിരത്താംകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.വൈകിട്ട് നടന്ന സമാപന സമ്മേളനം കേരളാ കോൺഗ്രസ് എം. ഇടുക്കി ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു. ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻ്റ് ജിൻസൻ പുളിയംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.