കരാട്ടെയിൽ മിന്നും വിജയം നേടിയ പ്രതിഭകളെ കാഞ്ചിയാർ കൽത്തൊട്ടി എ എം എൽപി സ്കൂളിൽ അനുമോദിച്ചു

Feb 6, 2024 - 09:48
 0
കരാട്ടെയിൽ മിന്നും വിജയം നേടിയ പ്രതിഭകളെ കാഞ്ചിയാർ കൽത്തൊട്ടി എ എം എൽപി സ്കൂളിൽ അനുമോദിച്ചു
This is the title of the web page

സംസ്ഥാനത്തും ജില്ലയിലും കരാട്ടെയിൽ മിന്നും വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. കാഞ്ചിയാർ കൽത്തൊട്ടി എ എം എൽപി സ്കൂളിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് പ്രതിഭകളെ ട്രോഫി നൽകിയാണ് അനുമോദിച്ചത്.ഇന്ത്യ ശ്രീലങ്കൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടം കൊയ്ത ഇടുക്കി സ്വദേശി ഡിക്സൻ തോമസിനെയും സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ സംഘടിപ്പിച്ച കരട്ടെ മത്സരത്തിൽ വെങ്കല മെഡൽ നേടിയ കൽത്തൊട്ടി എ എം യു പി സ്കൂളിലെ മെൽബിൻ മോൻസിനെയുമാണ് ആദരിച്ചത്. തിരുവന്തപുരത്ത് വച്ചാണ് ഡിക്സൺ തോമസ് 60 കിലോ വിഭാഗത്തിൽ സ്വർണ്ണ നേട്ടത്തിനുടമയായി മലനാടിന് അഭിമാനമായത്. വണ്ടിപ്പെരിയാറ്റിൽ വെച്ച് നടന്ന മത്സരത്തിലാണ് വെങ്കലം നേടി മെൽബിൻ മോൻസ് നാടിൻ്റെ ഖ്യാതി ഉയർത്തിയത്.

കാഞ്ചിയാർ സ്പോർട്ട്സ് വുഷു ആന്റ് ഗോജു റിയു കരാട്ടെ അക്കാഡമിയിലാണ് ഇരുവരും പരിശീലനം നേടിയത്. സെൻ്റ് സായി സുബാഷാണ് ഇരുവരെയും പരിശീലിപ്പിച്ചത്.സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചല്ല സുബാഷ് എന്ന മാഷ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. വിവിധ സ്കൂളുകളിലും സുബാഷ് താത്പര്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.കൽത്തൊട്ടി എ എം യു പി സ്കൂൾ അധികൃതരും സുബാഷ് മാഷും ചേർന്നാണ് പ്രതിഭകൾക്ക് ആദരവ് സംഘടിപ്പിച്ചത്. പ്രതിഭകൾളെ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ആദരിച്ചു. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി ജോളി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലഷ്മി അനീഷ് , സിനിമ ആർട്ടിസ്റ്റ് സുധി കട്ടപ്പന, ഫാ ജിനോ വാഴയിൽ,കാഞ്ചിയാർ പഞ്ചായത്തംഗങ്ങളായ ജോമോൻ തെക്കേൽ , ബിന്ദു മധുകുട്ടൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി , പി ടി എ പ്രസിഡൻ്റ് ഡോൺ ബോസ്കോ, എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow