കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 53-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു
കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 53-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ ജോസ് മാത്യു പറപ്പള്ളിൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 53-ാം വാർഷിക ആഘോഷം കലയുടെ കേളീരംഗമായി മാറി. കുരുന്നുകളുടെ കലാപരിപാടികൾ ഏതൊരാളെയും ആനന്ദിപ്പിക്കുന്നതായിരുന്നു.സ്കൂൾ ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷം സംഘടിപ്പിച്ചത്. ഭൗതികമായ വിദ്യാഭ്യാസവും സാഹചര്യവും ഒരുക്കുന്നതോടൊപ്പം മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസവും നൽകണമെന്ന് ഫാ ജോസ് മാത്യു പറപ്പള്ളിൽ പറഞ്ഞു.നാളെത്തെ സമൂഹത്തിന് പ്രയോജനപ്രദമായി കുട്ടികളായി വളർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർഷികാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ രീതിയിൽ റിപ്പോർട്ട് അവതരിപ്പിച്ചത് വ്യത്യസ്ത അനുഭവമായി മാറി. വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടന യോഗത്തിൽ പ്രൊവിഷ്യൽ കൗൺസിലർ സിസ്റ്റർ ജോസിറ്റ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് പ്രിൻസിപ്പാൾസിസ്റ്റർ ലില്ലി തെരേസ് അവതരിപ്പിച്ചു.സ്കൂൾ മാനേജർ സി. മേരി അഗസ്റ്റിൻ ,കട്ടപ്പന ഓസ്സാനാം ഹയർ സെക്കൻ്റെറി സ്കൂൾ പ്രിൻസിപ്പാൾ,ഫാ .മനു കെ മാത്യു ,വാർഡ് കൗൺസിലർ സോണിയ ജെയ്ബി പി.ടി.എ പ്രസിഡൻ്റ് ജോഷി മാത്യു, തുടങ്ങിയവർ പങ്കെടുത്തു.