ഇടുക്കിയിലെ ഗ്രാമപ്രദേശങ്ങളിലെ വീട്ടമ്മമാർക്ക് ആശ്വാസമായി പ്രധാൻമന്ത്രി ഉജ്ജ്വലയോജന പദ്ധതി
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യപാചകവാതക കണക്ഷനുകൾ നൽകുന്നതിനായി 2016 ൽ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വലയോജന ഗ്രാമങ്ങളിലെ വീട്ടമ്മമാർക്ക് പാചകം എളുപ്പത്തിൽ സാധ്യമാക്കി. വിറകു ശേഖരിക്കുന്നതിലുള്ള കഷ്ടപ്പാടുകൾ ഇല്ലാതാക്കാനും , കരിയിൽ നിന്നും പുകയിൽ നിന്നും മോചനം നേടാനും പദ്ധതി വഴി വീട്ടമ്മമാർക്കു കഴിഞ്ഞു. ഇടുക്കിയിലെ രാജകുമാരി,ബൈസൺവാലി,ശാന്തൻപാറ ,സേനാപതി,രാജാക്കാട് ഉടുമ്പൻചോല പഞ്ചായത്തുകളിലെ നൂറുകണക്കിനു കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പൂപ്പാറ തോട്ടം മേഖലയിൽ സംഘടിപ്പിച്ച പ്രധാൻമന്ത്രി ഉജ്ജ്വലയോജന വിതരണ പരിപാടിയിൽ പതിനഞ്ചോളം പേർക്ക് സൗജന്യ പാചകവാതകസിലിണ്ടറുകൾ വിതരണം ചെയ്തു. വിതരണ ഉത്‌ഘാടനം രാജകുമാരി ഇൻഡെയിൻ ഗ്യാസ് ഏജൻസി ഡിസ്റ്റിബ്യുട്ടർ കുമാരി കുര്യാസ് നിർവഹിച്ചു.പദ്ധതിയുടെ ഗുണഭോക്താക്കളായ തോട്ടം തൊഴിലാളികളായ വീട്ടമ്മമാർ വർഷങ്ങളായി വിറകടുപ്പിനെ മാത്രം ആശ്രയിച്ചിരുന്നവരാണ്. സൗജന്യ പാചകവാത കണക്ഷനുകൾ ലഭിച്ചതോടെ പുകജന്യ രോഗങ്ങളിൽ നിന്നും മുക്തി ലഭിച്ചതിന്റെ സന്തോഷത്തിലാണ് തൊഴിലാളികൾ.എസ്റ്റേറ്റ് പൂപ്പാറയിൽ നടന്ന ചടങ്ങിൽ ജോബിൻ ജോസ് പാചകവാതക സുരക്ഷാ ബോധവൽക്കരണ സെമിനാർ നയിച്ചു,കെ വി ബാബു,ഡാനിഷ്,ആഷാ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.