ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂളിൽ ശംഖൊലിയ്ക്ക് സമാപനം

Feb 2, 2024 - 13:45
 0
ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂളിൽ
ശംഖൊലിയ്ക്ക് സമാപനം
This is the title of the web page

ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂളിൽ 2 ദിവസങ്ങളിലായി നടന്നു വന്ന വാർഷികാഘോഷം ശംഖൊലി 2023-24 ന് കൊടിയിറങ്ങി. സ്കൂളങ്കണത്തിലെ വേദിയിൽ നടന്ന സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ലാലച്ചൻ വെള്ളക്കട ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്കൂളിൻ്റെ യുടൂബ് ചാനലിൻ്റെ ലോഞ്ചിംഗും ലാലച്ചൻ വെള്ളക്കട നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് കെ.ജെ ഷൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ അത് ലറ്റിക് അസോസിയേഷൻ പ്രസിഡൻ്റ് പി.എസ് ഡൊമിനിക് മുഖ്യ പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻറ് ഉഷ കെ.എസ് സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പാഠ്യ പാഠ്യേതര മേഖലകളിൽ മികവു പുലർത്തിയ കുട്ടികളെ അനുമോദിച്ചു.സംസ്ഥാന തല അധ്യാപക കലോത്സവത്തിൽ സംഘ ഗാനത്തിന് എ ഗ്രേഡ് നേടിയ സ്കൂളിലെ അധ്യാപകരെയും ആദരിച്ചു. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറി. ആദ്യ ദിനത്തിൽ നടന്ന കിഡ്സ് ഫെസ്റ്റ് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. 10,001 പുസ്തകങ്ങളോടെ തയ്യാറാക്കുന്ന റിസർച്ച് ലൈബ്രറിയിലേക്ക് ജിജി കെ ഫിലിപ്പും ലയൺസ് ക്ലബ് കട്ടപ്പനയും പുസ്തകങ്ങൾ കൈമാറി. സമാപന യോഗത്തിൽ തങ്കമണി പോലീസ് സബ്ബ് ഇൻസ്പെക്ടർ ഐ ൻ ബാബു, കട്ടപ്പന ബിപിസി കെ.ആർ ഷാജിമോൻ, എസ് എം സി ചെയർമാൻ സജിദാസ് മോഹനൻ , പി ബി ഷാജി, റിൻസ് ചാക്കോ, അജയൻ എൻ ആർ, കെ.ജി അജിത, കുര്യൻ ആൻ്റണി, സുധ മോൾ കെ.എസ്, പി.ബി അമ്പിളി തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow