ജൂനിയർ ചേമ്പർ ഇൻ്റർനാഷണലിൻ്റെ " നാടറിയട്ടെ" പദ്ധതിയ്ക്ക് കട്ടപ്പനയിൽ തുടക്കം

Feb 2, 2024 - 11:21
 0
ജൂനിയർ ചേമ്പർ ഇൻ്റർനാഷണലിൻ്റെ " നാടറിയട്ടെ" പദ്ധതിയ്ക്ക് കട്ടപ്പനയിൽ തുടക്കം
This is the title of the web page

കട്ടപ്പനയുടെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുക, കട്ടപ്പനയെ ഹൈറേഞ്ചിൻ്റെ ടൂറിസം ഹബ്ബായി ഉയർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് JCI കട്ട ഷന നാടറിയട്ടെ എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. കട്ടപ്പ നയുടെ വിനോദ, വാണിജ്യ മേഖലകളെ പരിപോഷിപ്പിക്കുന്നതിനും കട്ടപ്പനയുടെ ടൂറിസം സാധ്യതകളെ എല്ലാവരിലേയ്ക്കും എത്തിക്കുകയും പരിചയപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.വിവിധ സ്ഥലങ്ങളിൽ നിന്നും കട്ടപ്പനയിൽ എത്തുന്ന സഞ്ചാരികൾക്ക് കട്ടപ്പനയുടെ ടൂറിസം സാധ്യതകൾ മനസ്സിലാക്കുന്നതിനും വിവിധ ടൂറിസം ലൊക്കേഷനുകൾ പരിചയപ്പെടുന്നതിനുമായി കട്ടപ്പന കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് സ്പോട്ടുകളും അവിടെയ്ക്കുള്ള സഞ്ചാര ദുരവും അടയാളപ്പെടുത്തിയുള്ള ബോർഡുകൾ സ്ഥാപിച്ചാണ് പദ്ധതിക്ക് തുടക്കമിടുന്നത്.കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൻ്റ കീഴിലുള്ള അഞ്ചുരുളി ജലാശയത്തോട് ചേർന്ന് ആദ്യ ദിശാ ബോർഡ് സ്ഥാപിച്ച് പദ്ധതിക്ക് തുടക്കമിട്ടു . കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷാജി വേലംപറമ്പിൽ , ജെസിഐ സോൺ പ്രസിഡൻറ് റിന്റോ ചാണ്ടി, കട്ടപ്പന ടൗൺ പ്രസിഡൻറ് ആദർശ് കുര്യൻ ,ഐ.പി.പി ജോജോ കുമ്പളംന്താനം പ്രോഗ്രാം കോഡിനേറ്റർ അലൻ വിൽസൺ , അരുൺ ജോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow