തങ്കമണി സിനിമയുടെ പേരുമാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി സെൻസർ ബോർഡിനോട് വിശദീകരണം തേടി

Jan 31, 2024 - 16:23
 0
തങ്കമണി സിനിമയുടെ പേരുമാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി  സെൻസർ ബോർഡിനോട് വിശദീകരണം തേടി
This is the title of the web page

തങ്കമണി സിനിമയുടെ പേരുമാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സെൻസർ ബോർഡിനോട് വിശദീകരണം തേടി. തങ്കമണി സ്വദേശിയും മാധ്യമപ്രവർത്തകനുമായ ബിജു വൈശ്യൻ നൽകിയ ഹർജിയിലാണ് നടപടി .1986 ഒക്ടോബർ 22 നുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് സ്ത്രീകളെ ബലാത്സംഗം ചെയ്തു വെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യാഖ്യാനിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പരസ്യം പുറത്തുവന്നതിന് പിന്നാലെയാണ് ബിജു ഹർജി നൽകിയത്. തുടർന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് ആർ.ബി ചൗധരി, സംവിധായകൻ രതീഷ് രഘുനന്ദൻ,സംസ്ഥാന പോലീസ് മേധാവി,ഇടുക്കി ജില്ലാ പോലീസ് മേധാവി,നടൻ ദിലീപ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ഡിജിപിയോട് കേസിൻ്റെ റിപ്പോർട്ടും തേടിയ കോടതി ഇന്ന് സെൻസർ ബോർഡിനോട് ചിത്രത്തിൻ്റെ പേര് മാറ്റുന്നത് സംബന്ധിച്ച് വിശദീകരണം തേടുകയായിരുന്നു.നാട്ടിലെ സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിൽ ചിത്രത്തിൽ പരാമർശം നടത്തിയിട്ട് ആ നാടിൻ്റെ പേര് തന്നെ ചിത്രത്തിനിട്ടതും ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനത്തിൽ തങ്കമണിയിലെ സ്ത്രീകളുടെ മാനത്തിന് വില പറയുന്ന തരത്തിലുള്ള പരാമർശത്തിന് എതിരെയും,സംഭവകഥ എന്ന പരസ്യത്തിനെതിരെയും ആണ് ഹർജി.കൂടാതെ കോടതി നിർദ്ദേശിക്കുന്ന കമ്മീഷൻ ചിത്രം കണ്ട് ബോധ്യപ്പെട്ട് നാടിനും നാട്ടുകാർക്കും അപമാനമാകുന്ന തരത്തിൽ ചിത്രത്തിൽ പരാമർശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമെ ചിത്രം റിലീസ് ചെയ്യാവു എന്നും ഹർജിക്കാരൻ, അഡ്വ. ജോമി കെ ജോസ് മുഖേന നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow