ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂളിൻ്റെ പതിമൂന്നാമത് വാർഷിക ആഘോഷവും കിഡ്സ് ഫെസ്റ്റും 'ശംഖൊലി 2023-24' ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ
ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻറ് ഹൈസ്കൂളിൻ്റെ പതിമൂന്നാമത് വാർഷിക ആഘോഷവും കിഡ്സ് ഫെസ്റ്റും 'ശംഖൊലി 2023-24' ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ.ജനുവരി 31ന് രാവിലെ 9. 30ന് തുടങ്ങുന്ന കിഡ്സ് ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി. കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. സ്കൂളിൽ തയ്യാറാക്കാൻ ഉദ്ദേശിക്കുന്ന 10001 പുസ്തകങ്ങളുള്ള ഗവേഷണ ലൈബ്രറിയിലേക്ക് അദ്ദേഹം തൻ്റെ പുസ്തക ശേഖരത്തിൽ നിന്നും പുസ്തകങ്ങൾ കൈമാറുന്നതിനോടൊപ്പം ലയൺസ് ക്ലബ് കട്ടപ്പന നൽകുന്ന പുസ്തകങ്ങൾ ലയൺസ് ക്ലബ് പ്രസിഡൻ്റ് കേണൽ ഷാജി ജോസഫിൽ നിന്നും ജിജി കെ ഫിലിപ്പ് സ്വീകരിക്കുകയും ചെയ്യും.
എസ് എം സി ചെയർമാൻ സജി ദാസ് മോഹൻ അധ്യക്ഷത വഹിക്കും.യോഗത്തിൽ ഹെഡ്മിസ്ട്രസ് രാധികാദേവി, കവി കെ ആർ രാമചന്ദ്രൻ, എസ് എം ഡി സി വൈസ് ചെയർമാൻ കുര്യൻ ആൻറണി, സീനിയർ അസിസ്റ്റൻറ് ഉഷ കെ എസ് , കട്ടപ്പന ബിപിസി ഷാജിമോൻ കെ ആർ, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ രാജീവ് വാസു, പരിപാടിയുടെ ജനറൽ കൺവീനർ അമ്പിളി പി ബി, സ്റ്റാഫ് സെക്രട്ടറി ജയ്മോൻ പി ജോർജ്, വിദ്യാർത്ഥി പ്രതിനിധി ഡോണ ജോർജ് എന്നിവർ സംസാരിക്കും.തുടർന്ന് എൽ പി വിഭാഗത്തിലെയും കെജി വിഭാഗത്തിലെയും കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കിഡ്സ് ഫെസ്റ്റ് എന്നിവ അരങ്ങേറും. ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2 .30ന് തുടങ്ങുന്ന വാർഷിക ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ റ്റി ബിനു ഉദ്ഘാടനം ചെയ്യും. മുൻ എം പി ജോയ്സ് ജോർജ് മുഖ്യപ്രഭാഷണംനടത്തും. 2023- 24 വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം വി. എൻ .മോഹനൻ നിർവഹിക്കും. പി ടി എ പ്രസിഡണ്ട് ഷൈൻ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രധാന അധ്യാപിക രാധികാ ദേവി സ്വാഗതം ആശംസിക്കും.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലാലച്ചൻ വെള്ളക്കട, പി ടി എ വൈസ് പ്രസിഡൻ്റ് റിൻസ് ചാക്കോ,എസ് പി സി ഗാർഡിയൻ അജയൻ എൻ ആർ , എസ് എം ഡി സി ചെയർമാൻ പി ബി ഷാജി, എം പി റ്റി എ പ്രസിഡൻറ് അജിത കെ.ജി, പി.എ എ എ പ്രസിഡൻറ് പി എസ് ഡൊമിനിക്, ജോയിൻ കൺവീനർ സുധമോൾ കെ എസ് എന്നിവർ പങ്കെടുക്കും.
തുടർന്ന് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ശാന്തിഗ്രാം ഗാന്ധിജി സ്കൂൾ.2011 ൽ 179 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 2000 ത്തോളം കുട്ടികൾ പഠിക്കുന്ന ഏറ്റവും മികച്ച പൊതു വിദ്യാലയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണെന്ന് പി ടി എ പ്രസിഡണ്ട് ഷൈൻ ജോസഫ്, റിൻസ് ചാക്കോ, സജിദാസ് മോഹൻ, കുര്യൻ ആൻ്റണി, കെ.ജി അജിത എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.