വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പാതകളിൽ സ്ഥാപിച്ച ഹരിത ചെക്ക് പോസ്റ്റുകൾ പ്രവർത്തനരഹിതം

Jan 29, 2024 - 16:40
 1
വാഗമൺ  വിനോദ സഞ്ചാര കേന്ദ്രത്തെ  മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പാതകളിൽ സ്ഥാപിച്ച ഹരിത ചെക്ക് പോസ്റ്റുകൾ പ്രവർത്തനരഹിതം
This is the title of the web page

വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പാതകളിൽ സ്ഥാപിച്ച ഹരിത ചെക്ക് പോസ്റ്റുകൾ പ്രവർത്തനരഹിതം . ഏലപ്പാറ -വാഗമൺ,ഈരാറ്റുപേട്ട - വാഗമൺ., ഉപ്പുതറ - വാഗമൺ, ചിന്നാർ നാലാം മൈൽ - വാഗമൺ, പുള്ളിക്കാനം - വാഗമൺ തുടങ്ങിയ പ്രധാന പാതകളിലെ അഞ്ചിടങ്ങളിലാണ് ഏലപ്പാറ പഞ്ചായത്ത് ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നത്. സഞ്ചാരികൾ ഉപേക്ഷിക്കാൻ സാധ്യതയുള്ള ജൈവ - അജൈവ മാലിന്യം ശേഖരിക്കാനും ഹരിതചട്ടം സംബന്ധിച്ച് നിർദ്ദേശം നൽകാനും ഓരോ ചെക്ക് പോസ്റ്റിലും ഹരിത കർമ സേനാംഗങ്ങളേയും നിയോഗിച്ചിരുന്നു. സഞ്ചാരികളിൽ നിന്നും ചെറിയ തുകയും ഈടാക്കിയിരുന്നു.നാലഞ്ചു വർഷം നല്ല രീതിയിൽ ഹരിത ചെക്ക് പോസ്റ്റുകൾ പ്രവർത്തിച്ചതിനാൽ വാഗമൺ വിനോദ സഞ്ചാര കേന്ദ്രം മാലിന്യ മുക്തമാക്കി സംരക്ഷിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി ചെക്ക് പോസ്റ്റ്‌  അനാഥമാണ്. മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനും ആരുമില്ലാതായി. ഇതോടെ വാഗമണിലെ പ്രധാന കേന്ദ്രങ്ങളെല്ലാം മാലിന്യ പൂരിതമാണ്.ജൈവ വൈവിധ്യം കൊണ്ട് ലോക പ്രശസ്തമായ വാഗമണിൽ ഓരോ ദിവസവും വിദേശികൾ ഉൾപ്പെടെ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. മാലിന്യ മുക്തമാക്കി സംരക്ഷിച്ചില്ലെങ്കിൽ വലിയ പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകും. ഇക്കാര്യത്തിൽ ഡി.റ്റി.പി. സി. യുടെ ഇടപെടലും നാട്ടുകാർ ആവശ്യ പ്പെടുന്നു. എന്നാൽ ചില പരാതികൾ ഉയർന്നതാണ് പ്രവർത്തനം നിർത്തി വയ്ക്കാൻ കാരണമെന്നും ഹരിത കർമസേനയെ കാര്യക്ഷമമാക്കി ചെക് പോസ്റ്റുകളുടെ പ്രവർത്തനം ഉടൻ തുടങ്ങുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow