പീരുമേട് 55-ാം മൈൽ സമീപം പിക്കപ്പ്‌വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് ഗുരുതര പരുക്ക്

പീരുമേട് 55-ാം മൈൽ സമീപം ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽ നിന്നും ഉള്ളിയുമായി മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും കരടിക്കുഴിയിൽ നിന്നും 55 ആം മൈലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പട്ടുമുടി സ്വദേശികളായ ഓട്ടോ ഡ്രൈവർ സതീഷ്, അരുൺ എന്നിവർക്ക് പരിക്കേറ്റു. പരുക്ക് ഗുരുതരമായതിനാൽ ആംബുലൻസ് എത്തിയ ശേഷമാണ് ഇവരെ ഇവിടെ ഇവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.