കാഞ്ചിയാർ പേഴുംകണ്ടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. ഉത്സവം 26 ന് സമാപിക്കും

Jan 24, 2024 - 16:22
 0
കാഞ്ചിയാർ പേഴുംകണ്ടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. ഉത്സവം 26 ന് സമാപിക്കും
This is the title of the web page

ആശ്രിത വത്സലനും, അഭിഷ്‌ടവരദായകനുമായ പേഴുംകണ്ടം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹോത്സവത്തിന് തിരിതെളിഞ്ഞു. ജനുവരി മാസം 24,25,26 തീയതികളിലായാണ് ഉത്സവം നടക്കുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടിൻെയും, ക്ഷേത്രം മേൽശാന്തി രാജേഷ് വേണുഗോപാലിൻ്റെയും മുഖ്യകാർമ്മികത്വത്തിലാണ് ഉത്സവപൂജകൾ നടക്കുന്നത്. ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നൽകികൊണ്ട് എല്ലാ വർഷങ്ങളിലേതും പോലെ വിപുലമായ രീതിയിലാണ് ഉത്സവദിന ചടങ്ങുകൾ നടന്നു വരുന്നത്. ഉത്സവത്തിൻ്റെ ആദ്യ ദിവസം പതിവ് ക്ഷേത്ര പൂജകളും ഭാഗവത പാരായണവും നടന്നു. രണ്ടാം ദിവസം ക്ഷേത്രപൂജകളും സുബ്രഹ്മണ്യ സഹസ്രാർച്ചനയും നടക്കും. വൈകിട്ട് 8 മണി മുതൽ വിവിധ സംഘടനകളുടെ കൈകൊട്ടിക്കളി, തിരുവാതിര, ഡാൻസ് എന്നിവ നടക്കും. മൂന്നാം ദിവസമാണ് പ്രതിഷ്ഠാദിനവും തൈപ്പൂയവും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുക. തൈപ്പൂ ദിവസം വൈകിട്ട് 5.30 ന് മുളപ്പാരി ചെണ്ടമേളം, നാദസ്വരം, വിളക്ക് താലം എന്നിവയുടെ അകമ്പടിയോടെ പാലാക്കട മുത്തിയമ്മ മഹാദേവി ക്ഷേത്രത്തിൽ നിന്നും ഭക്തി നിർഭരമായ ഘോഷയാത്ര നടക്കും . ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നാലുടൻ വിശേഷാൽ ദീപാരാധന, തുടർന്ന് നട അടക്കും. രാത്രി 8 മണിയോടെ ഗാനമേളയോടുകൂടി ഈ വർഷത്തെ ഉത്സവത്തിന് സമാപനം കുറിക്കും

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow