നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; മൂന്നു പേർക്ക് പരുക്ക്

Jan 17, 2024 - 14:10
 0
നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; മൂന്നു പേർക്ക് പരുക്ക്
This is the title of the web page

നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. മൂന്നു പേർക്ക് പരുക്കേറ്റു. വാഗമണ്ണിൽ നിന്നും തേയില കൊളുന്തുമായി മൂന്നാറിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഗമൺ സ്വദേശികളായ വയലിങ്കൽ വിഷ്ണു, പട്ടാളത്തിൽ റോബിൻ, കോട്ടമല ചെറുപ്പല്ലിൽ സുനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലാറിന് സമീപത്തെ വളവിലെത്തിയപ്പോൾ വാഹനത്തിൻറെ നിയന്ത്രണം നഷ്ടമാവുകയും സമീപത്തെ കൃഷിയിടത്തിലേക്ക് മറിയുകയും ആയിരുന്നു. ശബ്ദം കേട്ട് എത്തിയ അയൽവാസികൾ ലോറിയിൽ നിന്ന് ജീവനക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന വളവാണിത്. ഭാരവാഹനങ്ങളും ചെറുവാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുന്നത് പതിവാണ്. മതിയായ മുന്നറിയിപ്പ് ബോർഡുകൾ ഇവിടെ സ്ഥാപിക്കണമെന്നും സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് അറുതി വരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow