വഴിയിൽ കിടന്നു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച ഇരട്ടയാർ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും എഴുകുംവയൽ സ്വദേശിയുമായ പ്രിൻസ് വിജിക്ക് അനുമോദനം
വഴിയിൽ കിടന്നു കിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച ഇരട്ടയാർ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും എഴു കുംവയൽ പനക്കച്ചിറയിൽ വിജിയുടെ പുത്രനുമായ പ്രിൻസ് വിജിയെ എഴുകുംവയൽ നാട്ടുകൂട്ടം പ്രവർത്തകർ ഇരട്ടയാർ സെൻറ് തോമസ് സ്കൂളിൽ എത്തി അഭിനന്ദിച്ചു. ഇന്നത്തെ തലമുറയിൽ പ്രിൻസിനെ പോലുള്ള കുട്ടികൾ മറ്റു കുട്ടികൾക്ക് മാതൃകയാണെന്നും പ്രിൻസിന്റെ സത്യസന്ധതയെ അനുമോദിക്കുന്നതാ യും നാട്ടുകൂട്ടം പ്രസിഡണ്ട് ജോണി പുതിയപറമ്പിൽ പറഞ്ഞു. നാട്ടുകൂട്ടം പ്രവർത്തകരായ പ്രിൻസ് വടക്കേക്കര, തോമസ് വെച്ചുചെരുവിൽ, ഇരട്ടയാർ സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.