രാജകുമാരിയില്‍ ഏലത്തോട്ടം ഉടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സി പി എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Jan 16, 2024 - 17:25
 0
രാജകുമാരിയില്‍ ഏലത്തോട്ടം ഉടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സി പി എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
This is the title of the web page

രാജകുമാരിയില്‍ ഏലത്തോട്ടം ഉടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സി പി എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.സിപിഎം കജനാപാറ ലോക്കല്‍ സെക്രട്ടറി എസ്. മുരുകന്‍, രാജകുമാരി പഞ്ചായത്തംഗം പി.രാജാറാം, ഇളങ്കോവന്‍, പാണ്ഡ്യന്‍ എന്നിവരാണ് കീഴടങ്ങിയത്.രാജകുമാരി കജനാപാറയില്‍ ഏലത്തോട്ടം ഉടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഒളിവിലായിരുന്ന പ്രതികള്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ രാജന്‍ , ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ പേട്ട സ്വദേശി അനില്‍ എന്നിവരെ ആക്രമിച്ച കേസിലെ പ്രതിക ഇന്ന് കീഴടങ്ങിയത്. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങിയത്. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സിഐടിയു യൂണിയന്‍ അനിശ്ചിതകാല സമരം നടത്തുന്ന കജനാപാറയിലെ ഏലത്തോട്ടത്തിന്റെ ഉടമയാണ് പരിക്കേറ്റ രാജന്‍. എസ്.മുരുകന്‍, പി.രാജാറാം, ഇളങ്കോവന്‍ എന്നിവര്‍ ഈ ഏലത്തോട്ടത്തില്‍ പ്രവേശിക്കരുതെന്നും ഏലത്തോട്ടത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവുള്ളപ്പോഴാണ് കഴിഞ്ഞ 23 ന് അറസ്റ്റിലായ പ്രതികളും കണ്ടാലറിയാവുന്ന മറ്റ് എട്ടു പേരും ചേര്‍ന്ന് തോട്ടത്തിനകത്തു കയറി രാജനെയും ഡ്രൈവറെയും മര്‍ദിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow