കട്ടപ്പന സ്വദേശി പി.ജെ. ജോസഫ് രചിച്ച "കണ്ണകി മുതല്‍ കൊലുമ്പന്‍"വരെ എന്ന ചരിത്രപുസ്‌തകം പ്രകാശനം ചെയ്തു. കേരള ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിന്‍ പ്രകാശന കർമ്മം നിർവ്വഹിച്ചു
കട്ടപ്പന സ്വദേശി പി.ജെ. ജോസഫ് രചിച്ച "കണ്ണകി മുതല്‍ കൊലുമ്പന്‍"വരെ എന്ന ചരിത്രപുസ്‌തകം പ്രകാശനം ചെയ്തു. കേരള ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിന്‍ പ്രകാശന കർമ്മം നിർവ്വഹിച്ചു. പുതിയ തലമുറക്കുള്ള വഴികാട്ടിയായി "കണ്ണകി മുതല്‍ കൊലുമ്പന്‍"വരെ എന്ന പുസ്തകം മാറിത്തീരുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
കട്ടപ്പന ഹിൽ ടൗൺ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി.ഇടുക്കി ജില്ലയുടെ പ്രശ്നങ്ങളിൽ പുറത്ത് നിന്നുള്ളവർ വിധികർത്താക്കളാകുന്നുവെന്നും നാടിൻ്റെ ചരിത്രം അറിയുന്നവർ നടത്തുന്ന രേഖപ്പെടുത്തലുകൾക്ക് പ്രസക്തിയുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.മുന്‍ എംപി അഡ്വ. ജോയിസ് ജോര്‍ജ് 'ചരിത്രപഠനത്തിൻ്റെ അനിവാര്യത' എന്ന വിഷയം അവതരിപ്പിച്ചു.
ഭൂതകാലത്തെ പഠിച്ചു കൊണ്ട് മാത്രമേ വർത്തമാനകാലത്തെ മനസിലാക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. പ്രദേശിക ചരിത്ര പഠനത്തിന് നമ്മെ തിരിച്ചറിയുന്നതിന് വലിയ പങ്കുണ്ട്. ഇടുക്കിയുടെ പ്രതിസന്ധി മറികടക്കാൻ ചരിത്രമറിയുകയും പൊതുബോധത്തെ തിരുത്തുകയും വേണമെന്നും ജോയ്സ് ജോർജ് അഭിപ്രായപ്പെട്ടു.
കട്ടപ്പന മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.ജെ ബെന്നി അധ്യക്ഷനായിരുന്നു. പി എസ് രാജൻ, ജോയി വെട്ടിക്കുഴി, കെ. എസ് മോഹനൻ, എസ് ജ്യോതിസ് തുടങ്ങിയവർ പങ്കെടുത്തു.