കട്ടപ്പന പൊന്നിക്കവല പ്ലാമൂട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 4,25000 രൂപ മുതൽമുടക്കിൽ 89 മീറ്റർ ദൂരമാണ് കോൺക്രീറ്റ് ചെയ്യുന്നത്
ഇരുപതേക്കർ പൊന്നിക്കവല പ്ലാമൂട് റോഡ് ഏറെ നാളായി തകർന്നു കിടക്കുകയായിരുന്നു. എസ്റ്റിമേറ്റ് തുകയായ നാല് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ മുതൽമുടക്കിയാണ് നിലവിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. റോഡിന്റെ 89 മീറ്റർ ദൂരമാണ് നിലവിൽ കോൺക്രീറ്റ് ചെയ്യുന്നത്. റോഡിലെ ചില ഭാഗങ്ങൾ പൂർണ്ണമായും തകർന്ന അവസ്ഥയിലായിരുന്നു. യാത്ര ദുരിതം രൂക്ഷമായതോടെയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. മലയോര ഹൈവേയുടെ നിർമ്മാണം കൂടി നടക്കുന്നതിനാൽ ചെറു വാഹനങ്ങൾക്ക് എളുപ്പം സഞ്ചരിക്കാൻ സാധിക്കുന്ന വഴി കൂടിയാണിത്.കൂടാതെ 20 ഏക്കർ താലൂക്ക് ആശുപത്രി റോഡും പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഈ റോഡിന്റെ ആറ്റുകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടി ടെൻഡർ നടപടികൾ പൂർത്തിയായതായും എത്രയും വേഗം ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും എന്നാണ് പ്രതീക്ഷ എന്നും വാർഡ് മെമ്പർ ലീലാമ്മ ബേബി പറഞ്ഞു.