കട്ടപ്പനയെ വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റാനൊരുങ്ങി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്. കട്ടപ്പന ടൂറിസം ഫെസ്റ്റും സാംസ്കാരികോത്സവവും ജനുവരി 20 മുതൽ ഫെബ്രുവരി 18 വരെ

Jan 5, 2024 - 12:11
 0
കട്ടപ്പനയെ വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റാനൊരുങ്ങി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്. കട്ടപ്പന ടൂറിസം ഫെസ്റ്റും സാംസ്കാരികോത്സവവും ജനുവരി 20 മുതൽ ഫെബ്രുവരി 18 വരെ
This is the title of the web page

കട്ടപ്പനയെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനൊരുങ്ങുകയാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്. ഹൈറേഞ്ചിൽ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജനുവരി 20 മുതൽ ഫെബ്രുവരി 18 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കുറഞ്ഞത് ഒരു ലക്ഷം വിനോദ സഞ്ചാരികളെ കട്ടപ്പനയിൽ എത്തിക്കുകയാണ് ലഷ്യം. ഫെസ്റ്റിനോടനുബന്ധിച്ച് ഫെബ്രുവരി 1 മുതൽ 18 വരെ സാംസ്കാരിക ഫെസ്റ്റും നടക്കും. വിവിധ സാംസ്കാരികപരിപാടികൾ, സെമിനാറുകൾ, ട്രെയിനിം ങ്ങുകൾ എന്നിവയെല്ലാം സാംസ്കാരികോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിനിംങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്ലേസ് മെന്റും ലഭിക്കും. വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും ഹൈറേഞ്ചിന് പുത്തൻ ഉണർവ്വും നൽകുകയാണ് ഇതിലൂടെ ലഷ്യമിടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് പുറത്തുള്ള കാമാക്ഷി, ഏലപ്പാറ പഞ്ചായത്തുകളും ഫെസ്റ്റിന്റെ ഭാഗമാവും. വിനോദവിജ്ഞാനപ്രദമായ രീതിയിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് വിവിധ സംഘടനകൾ, ക്ലബ്ബുകൾ എന്നിവരുടെ സഹകരണത്തോടെയാവും സംഘടിപ്പിക്കുക. കട്ടപ്പന ബ്ലോക്ക് പഞ്ചായത്താണ് ജില്ലയിൽ ഫെസ്റ്റ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. മറ്റ് ഫെസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭിക്കാനുള്ള അവസരം കൂടിയായി ഫെസ്റ്റ് മാറ്റപ്പെടും.

What's Your Reaction?

like

dislike

love

funny

angry

sad

wow