ഉപ്പുതറ കോതപാറ രാജഗിരി ക്രിസ്തുരാജ് ദൈവാലയ തിരുനാളിന് ഇന്ന് കൊടിയേറും

ഉപ്പുതറ കോതപാറ രാജഗിരി ക്രിസ്തുരാജ് ദൈവാലയ തിരുനാളിന് ഇന്ന് കൊടിയേറും വെള്ളി ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന തിരുനാളിൻ്റെ കൊടിയേറ്റിന് ശേഷം നടക്കുന്ന വിശുദ്ധ കുർബാനക്ക് ഉപ്പുതറ ഫൊറോന അസി.വികാരി ഫാദർ ജോസഫ് ആലപ്പാട്ട്കുന്നൽ നേതൃത്വം നൽകും ,ശനിയാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന.4 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനക്ക് പി.ഡി. എസ് അസി ഡയറക്ടർ ഫാദർ ജേക്കബ് നെടുംതകിടിയേൽ നേതൃത്വം നൽകും. തുടർന്ന് വളകോട് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും. ഫാദർ തോമസ് തെക്കേൽ തിരുനാൾ സന്ദേശം നൽകും. 8.30 ന് സമാപന ആശിർവാദം.
ഞായറാഴ്ച്ച 7 മണിക്ക് വിശുദ്ധ കുർബാന. 10 മണിക്ക് തിരുനാൾ കുർബാനക്ക് ഫാദർ സാബു മണ്ണട എം സി ബി എസ് നേതൃത്വം നൽകും.ഫാ: ജോൺസൺ പന്തലാനിക്കൽ തിരുനാൾ സന്ദേശം നൽകും. 11.30 ന് പഴയ കുരിശടിയിലേക്ക് പ്രദക്ഷിണം 12.30 ന് സമാപന ആശിർവാദം, സ്നേഹ വിരുന്ന്, കൊടിയിറക്ക് എന്നിവയാണ് പരിപാടികൾ എന്ന് ഫാ. എഫ്രേം പൊട്ടൻ പ്ലാക്കൽ എം.സി. ബി.എസ്. (ഇടവക വികാരി) കൈക്കാരൻമാരായ സജി മാടശ്ശേരി , ടോമി തുണ്ടത്തിൽ എന്നിവർ അറിയിച്ചു.