വാഗമണ്ണിൽ ഹെലികോപ്റ്റർ പറന്നിറങ്ങും; പദ്ധതി നടപ്പാക്കുന്നത്, വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വച്ച്

Jan 2, 2024 - 09:14
 0
വാഗമണ്ണിൽ ഹെലികോപ്റ്റർ പറന്നിറങ്ങും; പദ്ധതി നടപ്പാക്കുന്നത്, 
വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വച്ച്
This is the title of the web page

ഇടുക്കി വാഗമണ്ണിൽ ഹെലികോപ്റ്റർ സവാരി ആരംഭിക്കുന്നു.വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വച്ചാണ് പദ്ധതി. ഭൂമിസംബന്ധമായ നടപടികൾ നടന്നുവരികയാണെന്ന് വാഴൂർ സോമൻ എം എൽ എ പറഞ്ഞു.ലോക ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധ ആകർഷിച്ച വിനോദ സഞ്ചാരമേഖലയാണ് വാഗമൺ. ദിനം പ്രതി നിരവധി സഞ്ചരികൾ എത്തുന്ന വാഗമണ്ണിൻ്റെ വികസനത്തിന് പുതിയ മുന്നേറ്റമായാണ് ഹെലികോപ്റ്റർ സവാരി ഒരുങ്ങുന്നത്.വാഗമണ്ണിൽ നിന്നും തേക്കടി, മൂന്നാർ എന്നിവടങ്ങളിലേക്കാണ് സവാരി നടത്തുക.ഇതിനായി വാഗമൺ ഡി ടി പി സി, അഡ്വഞ്ചർ പാർക്ക് കവാടത്തിനുള്ളിൽ പരിശോധന നടത്തി. ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് ഉടൻ സമർപ്പിക്കുമെന്നും , പീരുമേടിന്റെ വികസന ചരിത്രത്തിൽ പുതിയൊരു നാഴികകല്ലാണ് ഈ പദ്ധതിയെന്നും വാഴൂർ സോമൻ എം എൽ എ പറഞ്ഞു.

ഏവിയേഷൻ ലൈസൻസ് ഉള്ള സ്വകാര്യ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾകൂടി മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും എം എൽ എ പറഞ്ഞു. കയാക്കിങ്,പാരഗ്ലാഡിങ്,ഗ്ലാസ്‌ ബ്രിഡ്ജ് തുടങ്ങിയ നിരവധി സഹസിക വിനോദ ഇനങ്ങൾ ഇപ്പോൾ വാഗമണ്ണിൽ ഉണ്ട്. ഇവയെല്ലാം സഞ്ചരികളെ ആകർഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പദ്ധതി വിജയകരമാകും എന്നാണ്‌ അധികൃതരുടെ വിലയിരുത്തൽ.ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ കൂട്ടിയിണക്കാനും കഴിയുന്നതാണ് ഹെലികോപ്റ്റർ പദ്ധതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow