കട്ടപ്പന നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ തിരുന്നാളിന് കൊടിയേറി.
നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ തിരുന്നാൾ ജനുവരി ഏഴ് വരെയുള്ള തീയതികളിൽ നടക്കും. ജനുവരി രണ്ട് (നാളെ) രാവിലെ 7.30 ന് വിശുദ്ധ കുർബാന 9 ന് പിതൃസ്മൃതി. ജനുവരി മൂന്ന് ബുധനാഴ്ച വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം 6.45 ന് ഇരുപതേക്കർ കുരിശടിയിലേയ്ക്ക് പ്രദക്ഷിണം നടക്കും. പ്രദക്ഷിണം തിരികെ പള്ളിയിൽ എത്തി 8.30 ന് ആശീർവ്വാദം ,വാദ്യമേളങ്ങളുടെ ഡിസ്പ്ലേ എന്നിവ നടക്കും. ജനുവരി നാല് വ്യാഴാഴ്ച രാവിലെ 7.15 ന് പ്രഭാത നമസ്കാരം 8.15 ന് ഫാ.ബഹനാൻ കോരുതിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന , പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, ആശീർവ്വാദം,നേർച്ച വിളമ്പ്, ആദ്യ ഫല ലേലം എന്നിവയും ജനുവരി അഞ്ച് വെള്ളി 7 ന് പ്രഭാത നമസ്കാരം 7.30 ന് വിശുദ്ധ കുർബാന സ്വർണ്ണവിലാസം ചാപ്പലിൽ. ജനുവരി ആറ് ശനി,7 ന് പ്രഭാത നമസ്കാരം 7.30 ന് വിശുദ്ധ കുർബാന, ദനഹാ പെരുന്നാൾ ശുശ്രൂഷകൾ. ജനുവരി 7 ഞായർ 7.15 ന് പ്രഭാത നമസ്കാരം, 8.15 ന് വിശുദ്ധ കുർബാന 9.30 ന് ഭക്തസംഘടനകളുടെ വാർഷികം തുടർന്ന് ആശീർവ്വാദം, കൊടിയിറക്ക് നടക്കും. വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള ആദ്യ ഫലശേഖരണം ജനുവരി 2,3 തീയതികളിൽ നടക്കും.