സഹോദരൻ കൊന്നു കുഴിച്ചുമൂടി എന്ന് പരാതി : 18 വർഷം മുമ്പ് കാണാതായ യുവതിക്കായി കുഴിയെടുത്ത് അന്വേഷണം

വർഷങ്ങൾക്കുമുമ്പ് കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടിയതാണെന്ന് പരാതി. തന്റെ സഹോദരി ഷൈനിയെ സഹോദരനായ നിധീഷ് കൊലപ്പെടുത്തിയതാണെന്നാണ് സഹോദരി വയനാട് മാനന്തവാടി വരയാൽ നാല്പത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ബീന പോലീസിൽ പരാതിപ്പെട്ടത്.
2005 ലാണ് ഷൈനിയെ കാണാതായത് സ്വത്തു തർക്കത്തെ തുടർന്നാണ് ഇപ്പോൾ ബീന നിതീഷിനെ നേരെ ആരോപണം ഉന്നയിച്ചത്. നിതീഷ് ഷൈനിയെ കൊന്നശേഷം വീടിനോട് ചേർന്ന് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ടു എന്നാണ് പരാതി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തി. മാനന്തവാടി തഹസിൽദാർ എം.ജെ അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ ഡി വൈ എസ് പി L ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടര മണിക്കൂറോളം മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.