വണ്ടിപ്പെരിയാർ കേസ്സിൽ ഒറ്റവാക്കിലുള്ള വിധി പ്രസ്താവം ദൗർഭാഗ്യകരം - ഇ എസ് ബിജിമോൾ ,കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് മഹിളാസംഘം

വണ്ടിപ്പെരിയാർ ചുരക്കുളത്ത് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിതൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പോലീസിനും പ്രോസിക്യൂഷനും എതിരെ രൂക്ഷ വിമർശനമാണ് മഹിളാ സംഘo ഉയർത്തിയത്. കോടതി വിധിയിലൂടെ കേസുമായി ബന്ധപ്പെട്ടുകൊണ്ട് പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥർ കേരള പോലീസിന് അപമാനമായി മാറിയെന്ന് പ്രതിഷേധം ഉൽഘാടനം ചെയ്തുകൊണ്ട് മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ പറഞ്ഞു. പോലീസ് വീഴ്ച്ചയുടെ ഗുരുതരമായ തെളിവാണ് വിധി ഭാഗത്തിൽ വ്യക്തമാകുന്നത് . ഇത്തരം വീഴ്ച്ച വരുത്തിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആസ്ഥാനത്ത് ഇരിക്കുവാൻ ഒരു തരത്തിലും യോഗ്യരല്ലെന്നും ഇ എസ് ബിജിമോൾ പറഞ്ഞു. ഇവർ തൽസ്ഥാനത്ത് നിന്ന് സ്വമേധയാ ഒഴിഞ്ഞ് പോകുകയാണങ്കിൽ അത് പൊതുസമൂഹത്തോട് അവർ ചെയ്യുന്ന ഏറ്റവും വലിയ നൻമ്മയായിരിക്കുമെന്നും ബിജിമോൾ പറഞ്ഞു.
മഹിളാ സംഘം ജില്ലാ സെക്രട്ടറി, ജയാ മധു യോഗത്തിൽ അധ്യക്ഷയായിരുന്നു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിം കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, ആശാ ആൻ്റണി, ആലീസ്, സുമാ സതീഷ്, മോളി ഡോമിനിക്, പി.മാലതി, വി.കെ. ബാബുക്കുട്ടി, പി.ജെ. ടൈറ്റസ്,തുടങ്ങിയവർ പ്രതിഷേധ ധർണയിലും മാർച്ചിലും പങ്കെടുത്തു....