രാജകുമാരി പന്നിയാർ ജംഗ്‌ഷനിൽ വാഹനാപകടം;കാറും ലോറിയും കൂട്ടിയിടിച്ചു,കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഇന്ന് രാവിലെ 9 മണിക്കാണ് അപകടം ഉണ്ടായത്.തമിഴ്നാട്ടിൽ നിന്നും വളം കയറ്റി വന്ന ലോറിയുമായി രാജകുമാരി ഭഗത്ത് നിന്നും വന്ന കാർ നിയന്ത്രണം നഷ്ടപെട്ട് ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന രാജകുമാരി സ്വാദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റു.രാജകുമാരി മങ്ങാട്ട് ജസ്റ്റിൽ ബേബിക്കാണ് പരിക്കേറ്റത്. സമീപവാസികളും തൊട്ട് പുറകിൽ വാഹനത്തിൽ എത്തിയവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ലോറിയിൽ ഉണ്ടായിരുന്ന ഇരുമ്പ് ലിവർ ഉപയോഗിച്ച് വാഹനം കുത്തി പൊളിച്ചാണ് ജസ്റ്റിനെ പുറത്ത് എടുത്തത്.
ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ വിദക്ത ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.