വണ്ടിപ്പെരിയാര്‍ കേസിൽ പ്രതിയെ വെറുതെ വിട്ട സംഭവം, സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത് - ഇ എസ് ബിജിമോൾ

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജിമോള്‍. കേസിന്റെ വിധി ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. കോടതിയില്‍ നിന്നുപോലും ഇരക്കും ബന്ധുക്കള്‍ക്കും നീതി ലഭിച്ചില്ല. ഇത് ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ കാരണമാകും. വിഷയത്തില്‍ സർക്കാർ അപ്പീലിന് പോകണമെന്നും, കേസ് പുനരന്വേഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇ.എസ് ബിജിമോള്‍ പറഞ്ഞു.