കട്ടപ്പന നഗരസഭാ പരിധിയിൽ മരിച്ചാലും രക്ഷയില്ല. സംസ്കരിക്കണമെങ്കിൽ 5000 രൂപ വേണം

Dec 13, 2023 - 07:17
 0
കട്ടപ്പന നഗരസഭാ പരിധിയിൽ മരിച്ചാലും രക്ഷയില്ല. സംസ്കരിക്കണമെങ്കിൽ 5000 രൂപ വേണം
This is the title of the web page

കട്ടപ്പന നഗരസഭയിലെ പൊതുശ്മശാനത്തിലെ ശവസംസ്കാര ഫീസ് 3500ൽ നിന്ന് 1500 രൂപ വർദ്ധിപ്പിച്ച് 5000 രൂപയാക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഗ്യാസ് ഉൾപ്പെടെ ഉള്ളവയുടെ വില വർദ്ധനവിനെ തുടർന്ന് സംസ്കാര ചെലവുകൾ വർദ്ധിച്ചതിനെ തുടർന്നാണ് ശ്മശാനത്തിൻ്റെ നടത്തിപ്പ് സുഗമമാക്കുന്നതിന് ഫീസ് കാലാനുസൃതമായി വർദ്ധിപ്പിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു.അതിദരിദ്ര വിഭാഗം അഗതി മന്ദിര വിഭാഗം, പോലീസ് എത്തിക്കുന്ന അജ്ഞാത മൃതദേഹങ്ങൾ എന്നിവയെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ് സി, എസ് റ്റി വിഭാഗത്തെ ഫീസിൽ നിന്നും ഒഴിവാക്കണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ കൗൺസിലറുടെ ശുപാർശ കത്തിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ പരിഗണന നല്കമെന്ന് കൗൺസിൽ വ്യക്തമാക്കി. ക്രിമറ്റോറിയം ജീവനക്കാർക്ക് സംസ്കാരമുള്ള ദിനങ്ങളിൽ വേതനം വർദ്ധിപ്പിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. എന്നാൽ സംസ്കാര ചാർജ് വർദ്ധനവ് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നു പ്രതികരിച്ച ബി ജെ പി കൗൺസിലർമാർ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു.കൂടാതെ വസ്തു നികുതി പരിഷ്കരിക്കാനുള്ള കൗൺസിൽ തീരുമാനവും പ്രതിഷേധാർഹമാണെന്ന് ബിജെപി പ്രതികരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow