ഗവർണറെ തടഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്ക് പിന്തുണയുമായി മന്ത്രിമാർ.ഗവർണർ കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗവർണർക്കെതിരെയുള്ള സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള സമരവും ഒരേ തട്ടിലുള്ളതല്ലെന്ന് മന്ത്രി പി.രാജീവ്

Dec 12, 2023 - 10:31
 0
ഗവർണറെ തടഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്ക് പിന്തുണയുമായി മന്ത്രിമാർ.ഗവർണർ കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗവർണർക്കെതിരെയുള്ള സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള സമരവും ഒരേ തട്ടിലുള്ളതല്ലെന്ന് മന്ത്രി പി.രാജീവ്
This is the title of the web page

ഗവർണറെ തടഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്ക് പിന്തുണയുമായി മന്ത്രിമാർ.ഗവർണർ കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഗവർണർ കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എസ്.എഫ്.ഐ.യുടേത് സ്വാഭാവിക പ്രതിഷേധമാണ്.ഗവർണർ ഗുണ്ടാ നേതാവിനെ പോലെ പെരുമാറുന്നുവെന്നും വി.ശിവൻകുട്ടി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗവർണർക്കെതിരെയുള്ള സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള സമരവും ഒരേ തട്ടിലുള്ളതല്ലെന്ന് മന്ത്രി പി.രാജീവും പ്രതികരിച്ചു.SFI സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോർട്ട് കിട്ടിയാലെ പറയാനാകൂ.

ഗവർണർ വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടൊ എന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അദ്ദേഹം പാലിക്കണമെന്നും പി.രാജീവ് പറഞ്ഞു. മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിക്കേണ്ടത്.ഇന്നലെ അതുണ്ടായില്ല. വീഴ്ചയുണ്ടോ ഇല്ലയോ എന്നുള്ളത് റിപ്പോർട്ട് വന്നാൽ വ്യക്തമാകും.മുഖ്യമന്ത്രിക്കെതിരെയുള്ള സമരം നേരത്തെ പ്രഖ്യാപനം നൽകാതെ നടത്തുന്നതാണ്.പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങൾ ജനാധിപത്യ രീതിയിലുള്ളതാണ്.

പ്രഖ്യാപനം നടത്താതെ ഒളിഞ്ഞുനിന്നു ചാടുന്നതാണ് പ്രതിപക്ഷം നടത്തുന്ന സമരമെന്നും പി രാജീവ് കുറ്റപ്പെടുത്തി.കേരള സർവ്വകലശാല സെനറ്റിലേക്ക് ഗവർണർ സ്വന്തം നിലയ്ക്ക് നടത്തിയ നിയമനത്തിൽ തിരുത്തലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.ഗവർണർ ഇന്നലെ നടത്തിയത് പ്രോട്ടോക്കോൾ ലംഘനമാണ്.സുരക്ഷാ പ്രശ്നങ്ങൾ അദ്ദേഹം പാലിച്ചിട്ടില്ലെന്നും ബാലഗോപാൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow