നവകേരള സദസ്സ് : മണ്ഡലങ്ങളില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Dec 8, 2023 - 17:21
 0
നവകേരള സദസ്സ് :  മണ്ഡലങ്ങളില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
This is the title of the web page

ഇടുക്കി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും നവകേരള സദസുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി, അടിമാലി എന്നീ മണ്ഡലങ്ങളില്‍ കളക്ടര്‍ സന്ദര്‍ശിച്ചു. തൊടുപുഴയില്‍ കഴിഞ്ഞ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 12,000 ത്തോളം പേരെയാണ് നവകേരള സദസ്സിലേക്ക് പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സിലേക്കെത്തുന്ന എല്ലാവര്‍ക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇടുക്കി മണ്ഡലത്തിലെ നവകേരളസദസ്സില്‍ പങ്കെടുക്കുന്നതിന് യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കട്ടപ്പന കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും വാത്തിക്കുടിയില്‍ നിന്നും ഇടുക്കിയിലേക്കും കട്ടപ്പനയില്‍ നിന്നും വാഴവര വഴി ഇടുക്കിയിലേക്കും ഒരു ട്രിപ്പ് വീതവും കാമാക്ഷി പാറക്കടവില്‍ നിന്നു തങ്കമണി വഴി ഇടുക്കിയിലേക്ക് നാല് ട്രിപ്പും എട്ടാം മൈലില്‍ നിന്നും കാല്‍വരി മൗണ്ട് വഴി ഇടുക്കിയിലേക്ക് രണ്ട് ട്രിപ്പും പ്രത്യേക സര്‍വീസ് നടത്തും. നവകേരള സദസ്സിനെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.   

 ഇടുക്കി നിയോജകമണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് 11 ന് രാവിലെ 6 മണി മുതല്‍ ചെറുതോണി ടൗണിലും സമീപപ്രദേശങ്ങളിലും യാതൊരു വാഹനവും പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. രാവിലെ 9 മണി മുതല്‍ ട്രാഫിക് ഡൈവേര്‍ഷന്‍ ഉണ്ടായിരിക്കും. കരിമ്പന്‍ ഭാഗത്ത് നിന്നും കട്ടപ്പന ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ( റൂട്ട് ബസ് ആംബുലന്‍സ് എന്നിവ ഒഴികെ) തടിയമ്പാട്- മരിയാപുരം -ഇടുക്കി വഴിയും കട്ടപ്പന ഭാഗത്തുനിന്നും തൊടുപുഴ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ (റൂട്ട് ബസ് ആംബുലന്‍സ് എന്നിവ ഒഴികെ) ഇടുക്കി തണ്ടാന്‍ പറമ്പ് പാലം -കുതിരക്കല്ല് തടിയമ്പാട് വഴിയും തിരിഞ്ഞു പോകണം. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിനും ബ്രേക്ക് ഫാസ്റ്റിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചെറുതോണി പുതിയ ബസ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രത്യേക ക്ഷണിതാക്കളുടെ വാഹനങ്ങള്‍, ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ എന്നിവ തിയേറ്റര്‍ പടിക്കും മെഡിക്കല്‍ കോളേജിനും ഇടയിലുള്ള പാര്‍ക്കിംഗ് ബോര്‍ഡ് വച്ചിരിക്കുന്ന ഭാഗത്ത് മാത്രവും വിദ്യാധിരാജ സ്‌കൂള്‍ ഗ്രൗണ്ട്, ഗ്രീന്‍ലാന്‍ഡ് തിയേറ്റര്‍ പരിസരം എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നവകേരള സദസ്സിനെത്തുന്ന വകുപ്പ് മേധാവികളുടെയും പത്രപ്രവര്‍ത്തകരുടെയും മറ്റു വകുപ്പുകളുടെയും വാഹനങ്ങള്‍ ഇടുക്കി ഡി റ്റി പി സി പാര്‍ക്കിലും പാര്‍ക്കിന് എതിര്‍ വശത്തുള്ള പാര്‍ക്കിംഗ് സ്ഥലത്തും കൊച്ചിന്‍ വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്ഥലത്തും ഇടുക്കി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഗ്രൗണ്ടിലും ഇടുക്കി ന്യൂമാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. നവകേരള സദസ്സിനെത്തുന്ന ആളുകളുമായി കട്ടപ്പന ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങള്‍ ആളുകളെ ഇടുക്കി ജങ്ഷനില്‍ ഇറക്കിയശേഷം ഇടുക്കി ഡാം ടോപ്പ് മുതല്‍ ഇടുക്കി ഡാമിന്റെ പ്രവേശന കവാടം വരെയുള്ള ഭാഗങ്ങളിലും ഗുരുമന്ദിരം നാരകക്കാനം റോഡ് സൈഡിലും പാര്‍ക്ക് ചെയ്യണം. ബസില്‍ ആളുകളുമായി വരുന്നവര്‍ ആളുകളെ ഇറക്കിയശേഷം മരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ആളുകളുമായി വരുന്ന മറ്റു വാഹനങ്ങള്‍ അവരെ ഇറക്കിയശേഷം ചെറുതോണി പാലം മുതല്‍ ഗാന്ധിനഗര്‍ കോളനി റോഡ് വരെയുള്ള ഭാഗത്തും വഞ്ചിക്കവല എച്ച്ആര്‍സി വഞ്ചിക്കവല ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, ഗിരിജ്യോതി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം.

    തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരളസദസിന്റെ ഭാഗമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഗതാഗത നിയന്ത്രണവുമുണ്ട്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും മൂവാറ്റുപുഴ , മണക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സീമാസ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് മണക്കാട് റോഡ് വഴി പോകണം. പാലാ ഭാഗത്തുനിന്ന് മൂലമറ്റം, മാങ്ങാട്ടുകവല ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നെല്‍കോസ് ജങ്്ഷനില്‍ നിന്നും തിരിഞ്ഞു കോതായി കുന്ന് ബൈപ്പാസ് വഴി തിരിഞ്ഞുപോകണം. മണക്കാട് ജങ്ഷനില്‍ നിന്നും വരുന്ന ചെറുവാഹനങ്ങള്‍ ചാഴിക്കാട്ട് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നു തിരിഞ്ഞു പുഴയോരം വഴി പോകണം.ബസ് സ്റ്റാന്‍ഡില്‍ നിന്നും കിഴക്കോട്ട് പോകുന്നു ബസുകള്‍ കോതായിക്കുന്ന് ബൈപ്പാസ് - ന്യൂ മാന്‍ കോളേജ് ബൈപ്പാസ് വഴി പോകണം.

നവകേരള സദസിനോടനുബന്ധിച്ച് കിഴക്ക് ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ കാര്‍ഡ്‌സ് ഭാഗത്ത് ആളുകളെ ഇറക്കി ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലോ വിമല സ്‌കൂള്‍ ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യണം. പാലാ ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ പ്രൈവെറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് ആളുകളെ ഇറക്കി സെന്റ്. സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലോ തെനംകകുന്ന് ബൈപ്പാസിലോ പാര്‍ക്ക് ചെയ്യണം. മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ കാര്‍ഡ്‌സ് ഭാഗത്ത് ആളുകളെ ഇറക്കി ന്യൂ മാന്‍ കോളേജ് ഗ്രൗണ്ടിലോ വിമല സ്‌കൂള്‍ ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യണം. മൂലമറ്റം ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യന്‍ ഹാര്‍ഡ് വെയര്‍ ജങ്ഷനില്‍ ആളുകളെ ഇറക്കി ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലോ വിമല സ്‌കൂള്‍ ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യണം.

 ദേവികുളം നിയോജകമണ്ഡലത്തിന്റെ നവകേരള സദസില്‍ പങ്കെടുക്കാനും പരാതി സമര്‍പ്പിക്കാനും വരുന്നവര്‍ ആളുകളെ വിശ്വദീപ്തി സ്‌കൂളിന് സമീപം ഇറക്കിയതിന് ശേഷം വലിയ ബസുകളും കാറുകളും ബൈക്കുകളും ഈസ്റ്റേണ്‍ സ്‌കൂള്‍ ഗ്രൗണ്ടിലും കാറുകളും ബൈക്കുകളും അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലും കാറുകളും ബൈക്കുകളും പഞ്ചായത്ത് ഗ്രൗണ്ടിലുമായി പാര്‍ക്ക് ചെയ്യണം. പങ്കെടുക്കുവാന്‍ വരുന്നവര്‍ക്കും പരാതിക്കാര്‍ക്കും 11 മണിമുതല്‍ വിശ്വദീപ്തി സ്‌കൂളില്‍ എത്തിച്ചേരാം.

What's Your Reaction?

like

dislike

love

funny

angry

sad

wow