ഡിസംബർ 12 ന് വണ്ടിപ്പെരിയാറിൽ വച്ച് നടക്കുന്ന നവകേരള സദസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം റേഞ്ച് DIG പുട്ട വിമലാദിത്യ വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ സന്ദർശനം നടത്തി
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പീരുമേട് മണ്ഡലം തല നവകേരള സദസ് ഡിസംബർ 12 ന് വണ്ടിപ്പെരിയാറിൽ വച്ചാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വണ്ടിപ്പെരിയാറിൽ എത്തിയപ്പോൾ വൻ ജനാവലിയായിരുന്നു വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ഇത്തവണയും നവകേരള സദസ് നടക്കുന്ന ഡിസംബർ 12 നും വലിയ ജനാവലി എത്തുമെന്നതിനാലാണ് പോലീസ് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നവകേരള സദസ്സ് നായി ഒരുക്കുന്ന സുരക്ഷാക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനാണ് എറണാകുളം റെയിഞ്ച് ഡിഐജി പുട്ട വിമലാദിത്യ വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ എത്തിയത്.മിനി സ്റ്റേഡിയത്തിൽ എത്തിയ അദ്ദേഹം നവ കേരള സദസ്സ് നടക്കുന്നപന്തലിന്റെ ഒരുക്കങ്ങൾ,മിനി സ്റ്റേഡിയത്തിൽ പോലീസ് ഒരുക്കുന്ന സുരക്ഷാക്രമീകരണങ്ങൾ എന്നിവ വിലയിരുത്തി. ശബരിമല മണ്ഡലകാലം ആയതിനാൽ ദേശീയപാതയിൽ വാഹനത്തിരക്ക് കൂടുതലാണ്. നവ കേരള സദസ്സിന് എത്തുന്ന വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും അന്നേദിവസം ദേശീയപാതയിലെ ട്രാഫിക് നിയന്ത്രണത്തിനും വേണ്ട നിർദ്ദേശങ്ങൾ ഡിഐജി പുട്ട വിമലദിത്യ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി.ഇടുക്കി ജില്ലാ പോലീസ് മേധാവി പിടി വിഷ്ണുപ്രദീപ്.ഡിവൈഎസ്പി മധുബാബു .വണ്ടിപ്പെരിയാർ എസ് എച്ച് ഒ. കെ ഹേമന്ത് കുമാർ .എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ടവിമലാദിത്യസുരക്ഷാ ക്രമീകരണങ്ങൾ ക്കുള്ള നിർദ്ദേശങ്ങൾ നൽകി മടങ്ങിയത്