സംസ്ഥാന പാതയോരത്ത് കിടന്ന വയോധികനെ രക്ഷപ്പെടുത്തി; മാതൃകയായി ഉപ്പുതറ പൊലീസ്

Nov 27, 2023 - 15:52
 0
സംസ്ഥാന പാതയോരത്ത്  കിടന്ന വയോധികനെ  രക്ഷപ്പെടുത്തി; മാതൃകയായി ഉപ്പുതറ പൊലീസ്
This is the title of the web page

സംസ്ഥാന പാതയോരത്ത് കിടന്ന വയോധികനെ രക്ഷപ്പെടുത്തി ഉപ്പുതറ പൊലീസ് .പാതയോരത്ത് അവശനായി കിടന്ന ഉപ്പുതറ കണ്ണംപടി കൊല്ലത്തിക്കാവ് സ്വദേശി ഇല്ലിക്കൽ ഗോപിയെയാണ് എ എസ് ഐ മാരായ പ്രിൻസ് ഐസക്കും,ആർ ഹെൻട്രിയും രക്ഷപെടുത്തിയത്. പ്രദേശവാസികളായ ശിവനും, റെജു കെ ഡാനും പോലിസിനൊപ്പം സഹായത്തിന് ഉണ്ടായിരുന്നു.പോലീസ് സേനയുടെ വീഴ്ചകൾ കുറച്ചു നാളായി സമൂഹത്തിൽ ചർച്ചയാവുകയാണ്. എന്നാൽ മാതൃക പോലീസ് എന്നതിന് ഉദാഹരണം ആവുകയാണ് ഉപ്പുതറ പോലീസ്. കൊച്ചി-തേക്കടി സംസ്ഥാനപാതയുടെ ഭാഗമായ വാഗമൺ-ഉപ്പുതറ റോഡിൽ രാവിലെ മുതൽ നല്ല തിരക്കാണ്.രാവിലെ പത്തരയോടെ അന്വേഷണത്തിന്റെ ഭാഗമായി പോയി മടങ്ങിയ പോലീസ്,പ്രദേശവാസികളായ ശിവൻ , റെജു കെ ഡാൻ എന്നിവർ പാതയോരത്ത് നിന്ന് നിന്ന് എന്തോ എടുത്തു പോകുന്നതായി കണ്ടു. ഉടൻ തന്നെ വാഹനം നിർത്തി നോക്കിയപ്പോഴാണ് അവശനായി കിടക്കുന്ന വയോധികനെയാണ് ഇവർ എടുത്തതെന്ന് മനസിലായത്. സ്റ്റേഷനിൽ ഉടൻ എത്തേണ്ടതാണെങ്കിലും പോലീസ് വാഹനത്തിൽ വയോധികനെ ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

തിരക്കുള്ള റോഡിൽ വാഹനം നിർത്തി വയോധികനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ആരും തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എ എസ് ഐ മാരായ പ്രിൻസ് ഐസക്കും ആർ ഹെൻട്രിയും എത്തിയത്.അപകടം ഉണ്ടായി വഴിയിൽ കിടക്കുന്ന ആളുകളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ എന്തെങ്കിലും നിയമപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ഭയവും തിരക്കുപിടിച്ച ജീവിതവുമാണ് ആളുകളെ ഇത്തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നൽ ഈ തെറ്റിദ്ധാരണകൾ മാറ്റി ഓരോ വ്യക്തികളും സഹജീവികൾക്ക് താങ്ങും തണലും ആകണമെന്ന കാഴ്ച്ചപ്പാടാണ് ഉപ്പുതറയിലെ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരായ ശിവനും റെജുവും കാട്ടിത്തരുന്നത്. അവശനായി കിടന്ന കണ്ണമ്പടി കൊല്ലത്തികാവ് നെല്ലിക്കൽ ഗോപി ഇപ്പോൾ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ എത്തിയപ്പോൾ ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ ആണ് പാതിയോരത്ത് തലകറങ്ങി വീഴാൻ കാരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow