ജോലി നിഷേധിച്ചതായി ആരോപിച്ച് രാജകുമാരിയില്‍ തോട്ടം തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു
ജോലി നിഷേധിച്ചതായി ആരോപിച്ച് ഇടുക്കി രാജകുമാരിയില്‍ തോട്ടം തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.രാജകുമാരി വെള്ളിവിളന്താന്‍ ജയരാജന്‍ എസ്റ്റേറ്റിലാണ് എട്ട് തൊഴിലാളികള്‍ സമരം നടത്തുന്നത്.ജോലി നിഷേധിക്കപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കുക,രണ്ടു വര്‍ഷമായി മുടങ്ങി കിടക്കുന്ന ബോണസും ശമ്പളകുടിശ്ശികയും നല്‍കുക,വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ നല്‍കുക,തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ സി ഐ റ്റി യുവിന്റെ നേതൃത്വത്തില്‍ ഏലത്തോട്ടം തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്.
സമരം ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് വി എന്‍ മോഹനന്‍ ഉത്ഘാടനം ചെയ്തു.തോട്ടം ഉടമകൾ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ പിന്‍വലിയ്ക്കുന്നത് വരെ സമരം തുടരാനാണ് യൂണിയന്റെ തീരുമാനം.