ഏലപ്പാറ ഹെലിബറിയ - ശാന്തി പാലം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഏലപ്പാറ ഹെലിബറിയ - ശാന്തി പാലം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തേയില തോട്ടം മേഖലയിലെ ഹെലിബറിയ മുതൽ ശാന്തിപാലം വരെ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപെടുത്തി 6 കോടി 80 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമ്മിക്കുന്നത്.
മാർച്ച് അവസാനത്തോടു കൂടി നിർമ്മാണം പൂർത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് പണികൾ. നിലവിൽ റോഡിന്റെ വീതി കൂട്ടൽ, കലുങ്ക് നിർമ്മാണം, സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണമാണ് നടക്കുന്നത് .
റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട്, തോട്ടം മാനേജ്മെന്റിന്റെ എതിർപ്പിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ അനിശ്ചിത കാല നിരാഹാര സമരം അടക്കം നടത്തിയിരുന്നു. ഇതിന് ശേഷം തോട്ടം ഉടമ സമ്മതപത്രം നൽകിയതോടെയാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം പുരോഗമിക്കുന്നത്.
റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മുൻപ് ഏലപ്പാറയിൽ നിന്നും വണ്ടിപ്പെരിയറ്റിലേക്ക് ബസ് സർവ്വീസുകൾ ഉണ്ടായിരുന്നു.
തേക്കടി വാഗമൺ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണ് ഇത്.റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി.
ഡീൻ കുര്യാക്കോസ് MP പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപെടുത്തി ഹെലിബറിയായിൽ നിന്നും ശാന്തി പാലം വരെ 7 അര കിലോമീറ്റർ ദൂരം 8 മീറ്റർ വീതിയിൽ 6 കോടി 80 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മിക്കുന്നത്. റോഡ് നിർമ്മാണ പൂർത്തിയാകുന്നതോടുകൂടി നാട്ടുകാരുടെ വർഷങ്ങളായുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകും.