വനപാലകർക്കു നേരെ നായാട്ടു സംഘത്തിന്റെ ആക്രമണം; രണ്ടുപേർക്കു പരുക്ക്

Nov 24, 2023 - 10:23
 0
വനപാലകർക്കു നേരെ നായാട്ടു സംഘത്തിന്റെ ആക്രമണം; രണ്ടുപേർക്കു പരുക്ക്
This is the title of the web page

വയനാട് പേരിയയിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു പരുക്ക്. ചന്ദനത്തോട് ഭാഗത്തുനിന്നു പുള്ളിമാനെ വെടിവച്ചു കൊന്ന് കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെയായിരുന്നു ആക്രമണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പരുക്കേറ്റ വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.വി. വിപിൻ, സുനില്‍ കുമാർ എന്നിവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.പരിശോധനയിൽ പുള്ളിമാന്റെ ജഡം കണ്ടെത്തി. സംഭവത്തിൽ വന്യമൃഗ സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പേരിയ റേഞ്ച് ഓഫിസിർ കെ, ഹാഷിഫ് പറഞ്ഞു. നായാട്ടുസംഘം കാട്ടിൽ കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow