ഉപ്പുതറ കാക്കത്തോട് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവും വിഗ്രഹ പ്രതിഷ്ഠയും കാർത്തിക പൊങ്കാലയും നവംബർ 25, 26, 27 തിയതികളിലായി നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഉപ്പുതറ കാക്കത്തോട് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവും വിഗ്രഹ പ്രതിഷ്ഠയും കാർത്തിക പൊങ്കാലയും നവംബർ 25, 26, 27 തിയതികളിലായി നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
27 ന് ഉച്ചക്ക് 11.55 നും 12.45 നും ഇടക്ക് നടക്കുന്ന വിഗ്രഹ പ്രതിഷ്ഠയിൽ ബ്രഹ്മശ്രീ അജിത് തിരുമേനി മുഖ്യകാർമികത്വം വഹിക്കും.
നവംബർ 25 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഉപ്പുതറ കാക്കത്തോട് പാറേൽ പടിയിൽ നിന്നും ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വിഗ്രഹ സ്വീകരണ ഘോഷയാത്ര ആരംഭിക്കും.26 ന് ഗണപതി ഹോമം, ഭാഗവത പാരായണം, പ്രഭാഷണം, അന്നദാനം, ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും.
നവംബർ 27 തിങ്കളാഴ്ച നടക്കുന്ന കാർത്തിക പൊങ്കാലയും വിഗ്രഹപ്രതിഷ്ഠയും കാർത്തിക വിളക്കും ബ്രഹ്മശ്രീ അജിത് തിരുമേനി മുഖ്യകാർമികത്വത്തിൽ നടക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡൻ്റ് അനിൽകുമാർ മറ്റത്തിൽ, സെക്രട്ടറി രാജൻ കണ്ടത്തിൽ,M.N.മോഹനൻ എന്നിവർ പങ്കെടുത്തു.