മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ലഭിച്ചു ; തുക അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ നേരിട്ട് എത്തി കൈമാറി

Nov 21, 2023 - 17:33
 0
മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ലഭിച്ചു ; തുക അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ നേരിട്ട് എത്തി കൈമാറി
This is the title of the web page

പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ യാചന സമരത്തിന് ഇറങ്ങിയ അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 1600 രൂപ ലഭിച്ചു. മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 1600 രൂപയാണ് അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ നേരിട്ട് എത്തി കൈമാറിയത്. എന്നാല്‍ ഒരു മാസത്തെ തുകകൊണ്ട് എന്താകാനാണെന്നും മുടങ്ങിയിരിക്കുന്ന മുഴുവന്‍ തുകയും അടിയന്തരമായി നല്‍കണമെന്നും മറിയക്കുട്ടി പ്രതികരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ മറിയക്കുട്ടിയും അടിമാലി സ്വദേശിനി അന്നവും യാചനാ സമരത്തിനിറങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമുന്നയിക്കുകയും രമേശ് ചെന്നിത്തലയും സുരേഷ് ഗോപിയുമടക്കമുള്ള നേതാക്കള്‍ മറിയക്കുട്ടിയേയും അന്നത്തേയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.ഇതിനിടെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow