ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിൻ്റെ 18-ാം ശ്രാദ്ധാചരണം നവംബർ 20 വരെ കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്‌പിറ്റൽ ചാപ്പലിലും 21-ാം തീയതി കട്ടപ്പന സെന്റ് ജോർജ് ഫോറോന ദൈവാലയത്തിലുമായി നടക്കും

Nov 18, 2023 - 20:28
 0
ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിൻ്റെ 18-ാം ശ്രാദ്ധാചരണം നവംബർ 20 വരെ കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്‌പിറ്റൽ ചാപ്പലിലും 21-ാം തീയതി കട്ടപ്പന സെന്റ് ജോർജ് ഫോറോന ദൈവാലയത്തിലുമായി നടക്കും
This is the title of the web page

ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിൻ്റെ 18-ാം ശ്രാദ്ധാചരണം നവംബർ 20 വരെ കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്‌പിറ്റൽ ചാപ്പലിലും 21-ാം തീയതി കട്ടപ്പന സെന്റ് ജോർജ് ഫോറോന ദൈവാലയത്തിലുമായി നടക്കും.കട്ടപ്പന സെന്റ്റ് ജോൺസ് ഹോസ്‌പിറ്റലിൻ്റെയും ഇന്ത്യയിലെ മറ്റ് സെൻ്റ് ജോൺ ഓഫ് ഗോഡ് പ്രസ്ഥാ നങ്ങളുടേയും സ്ഥാപക പിതാവാണ് ദൈവദാസൻ ബ്രദർ ഫോർത്തു നാത്തൂസ്. 1968ൽ ജർമ്മനിയിൽ നിന്നും കട്ടപ്പനയിലെത്തി ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച ആളായിരുന്നു പാവങ്ങളുടെ വല്യച്ചൻ. കട്ടപ്പനയിലും ഇടുക്കി ജില്ലയുടെ മറ്റ് ഭാഗങ്ങളിലുമായി വീടില്ലാത്തവർക്കായി ആറായിരത്തോളം വീടുകൾ നിർമിച്ചു നൽകി. ഈ ഭവന പദ്ധതി ഇന്നും തുടർന്നുകൊണ്ടിരിക്കു ന്നു. 2005 നവംബർ 21-ാം തീയതി വല്യച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2014-ൽ കാഞ്ഞിര പ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കൽ വല്യച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

18-ാം ശ്രാദ്ധാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന നവനാൾ പ്രാർത്ഥകളിൽ എല്ലാ ദിവസവും വൈകുന്നേരം 5.30 ന് കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്‌പിറ്റൽ ചാപ്പലിൽ ദിവ്യബലിയും കബറിടത്തിൽ പ്രാർത്ഥനയും നടന്നുവരുന്നു. അനുസ്മ‌രണ ദിനമായ 21 ന് വൈകുന്നേരം 4 ന് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ (കൂരിയ ബിഷപ്പ്, കാക്കനാട്) കട്ടപ്പന സെൻ്റ് ജോർജ് ഫോറോനാ ദേവാലയത്തിൽ വിശുദ്ധകുർബാ നയും തുടർന്ന് കബറിടത്തിലേക്ക് പ്രദക്ഷിണവും പ്രാർത്ഥനകളും നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫാ. ജോസ് മാത്യു(വികാരി, സെന്റ് ജോർജ് ഫോറോന ചർച്ച്, കട്ടപ്പന) ബ്രദർ റോയി ജോസഫ്(സുപ്പീരിയർ, ബ്രദേഴ്‌സ് ഓഫ് സെൻ്റ് ജോൺ ഓഫ് ഗോഡ്) ബ്രദർ ബൈജു വാലുപറമ്പിൽ (ഡയറക്ട‌ർ, സെന്റ്റ് ജോൺസ് ഹോസ്‌പിറ്റൽ, കട്ടപ്പന) എന്നിവർ നേതൃത്വം നൽകും

What's Your Reaction?

like

dislike

love

funny

angry

sad

wow