ദേശിയപാത 85-ൽ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളുടെ സ്ഥലമേറ്റെടുപ്പിലുള്ള  3(a) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു- ഡീൻ കുര്യാക്കോസ് എം.പി.

Nov 18, 2023 - 10:30
Nov 18, 2023 - 10:53
 0
ദേശിയപാത 85-ൽ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളുടെ സ്ഥലമേറ്റെടുപ്പിലുള്ള  3(a) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു- ഡീൻ കുര്യാക്കോസ് എം.പി.
This is the title of the web page

മൂവാറ്റുപുഴ കോതമംഗലം നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ കടാതി-കാരക്കുന്നം, മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപാസുകൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3(a) ഗസറ്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു.  2 ബൈപാസുകൾക്കുമായി സ്ഥലമേറ്റെടുപ്പിനായി 1307 കോടി ഉൾപ്പെടെ 1720 കോടി രൂപ  2023-24 വാർഷിക പദ്ധതിയിൽപെടുത്തി 13.09.2023 ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നൽകിയത്. . 30 മീറ്റർ വീതിയിൽ 4 ലൈൻ പേവ്ഡ് ഷോൾഡർ രീതിയിൽ ആധുനിക നിലവാരത്തിലാണ് നിർമ്മാണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹൈവേ എഞ്ചിനീയറിങ് കൺസൾട്ടൻസിയാണ് ഡി.പി.ആർ. തയ്യാറാക്കിയിരിക്കുന്നത്. ഇനി ഈ സാമ്പത്തിക വർഷം തന്നെ സ്ഥലമേറ്റെടുക്കൽ, നഷ്ടപരിഹാരവിതരണം തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കി  നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.പി. പറഞ്ഞു. സ്പെഷ്യൽ ഡെപ്യുട്ടി കളക്ടർ എൽഎ.എൻ.എച്ച് എറണാകുളം (CALA-2) നെയാണ് സ്ഥനമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂവാറ്റുപുഴ താലൂക്കിലെ വാളകം, മുളവൂർ, ഏനാനല്ലൂർ, മൂവാറ്റുപുഴ, മാറാടി, വെള്ളൂർക്കുന്നം, വില്ലേജുകളും കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, വാരപ്പെട്ടി, കോതമംഗലം എന്നീ വില്ലേജുകളിലുടെയാണ് ബൈപ്പാസ് അലൈൻമെൻറ് നിശ്ചയിച്ചിരിക്കുന്നത്.

കടാതി മുതൽ കാരക്കുന്നം വരെ  6 കി.മി നീളത്തിൽ നിർമ്മിക്കുന്ന മൂവാറ്റുപുഴ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കലിന് 543 കോടിയും സിവിൽ വർക്കുകൾക്കായി  217 കോടിയും ഉൾപ്പെടെ ആകെ 760 കോടി രൂപയും മാതിരപ്പിള്ളി മുതൽ കോഴിപ്പിള്ളി വരെ  5 കി.മി  നീളത്തിൽ നിർമ്മിക്കുന്ന കോതമംഗലം ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് 764 കോടി സിവിൽ വർക്കുകൾക്കായി 196 കോടിയും ഉൾപ്പെടെ 960 കോടി രൂപയുടെ പദ്ധതിക്കാണ്  ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നതെന്നും എം.പി. പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow