കെ.എസ്.യു. പ്രവർത്തകന് മർദ്ധനം ; കട്ടപ്പന ഗവ. ഐ.റ്റി.ഐ. കോളേജിൽ കെ.എസ്.യു പഠിപ്പ് മുടക്കി സമരം നടത്തി

കട്ടപ്പന ഗവ. ഐ.റ്റി.ഐ. കോളേജിലേ കെ.എസ്.യു. പ്രവർത്തകനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കി സമരം നടന്നു. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞിറങ്ങിയ ജോൺസൺ ജോയിക്കാണ് മർദ്ധനമേറ്റത്.
ക്ലാസ് കഴിഞ്ഞിറങ്ങിയ ജോൺസൺ ജോയിയെ അകാരണമായി ഒരു കൂട്ടം SFI പ്രവർത്തകർ മർദ്ധിച്ചുവെന്നാണ് പരാതി. പരിക്കേറ്റ ജോൺസൺ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഇതിൻ്റെ ഭാഗമായാണ് ഗവ.ITI കോളേജിലേ KSU വിദ്യാർത്ഥികൾ പ്രതിക്ഷേധം സംഘടിപ്പിച്ചത്.
പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോൺസൺ ജോയിയെ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. ഗവ. ഐ റ്റി ഐ KSU യൂണിറ്റ് പ്രസി.ലിജിൻ ജോസഫ്, സെക്രട്ടറി ബിബിൻ ബിജു, ആകാശ് ബിനോയി തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.