കാഞ്ചിയാർ കോവിൽമലയിൽ പൂച്ചപ്പുലിയുടെ സാന്നിധ്യം; വളർത്തുനായയെ പുലി കൊന്നു
കാഞ്ചിയാർ കോവിൽ മലയിൽ പൂച്ചപ്പുലി ഇറങ്ങി വളർത്തുനായയെ കൊന്നു തിന്നു . കോവിൽമല മറ്റത്തിൽ ഗോപിയുടെ വീട്ടിൽ വളർത്തിയിരുന്ന നായയാണ് ചത്തത് . കാൽപാടുകൾ പരിശോധിച്ച് പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു . വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്തും പരിസരങ്ങളിലും പുലിയുടെ കാൽപാടുകൾ കണ്ടെത്തി.



