45-ാമത് കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു. എൽ.പി-ഹൈസ്കൂൾ വിഭാഗങ്ങളിൽ കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കൾ

Nov 16, 2023 - 10:48
 0
45-ാമത് കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു.
എൽ.പി-ഹൈസ്കൂൾ വിഭാഗങ്ങളിൽ കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ  ജേതാക്കൾ
This is the title of the web page

45-ാമത് കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു. മൂന്നു ദിവസങ്ങളിലായി തങ്കമണിയിൽ നടന്നുവന്ന കലോത്സവത്തിൻ്റെ  സമാപന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൽ.പി.വിഭാഗത്തിൽ  ഓസാനം ഇംഗ്ലീഷ് മീഡിയം കട്ടപ്പന, എസ്.റ്റി.ജി.എച്ച്.എസ്  വെളളയാംകുടി 
എന്നീ സ്കൂളുകൾ 61 വീതം പോയിന്റുകൾ നേടി ഒന്നാം സ്ഥാനം നേടി.
എസ്.ജെ.യു.പി.എസ്.നാരകക്കാനം, എസ്.റ്റി.എച്ച്. എസ് ഇരട്ടയാർ , എസ്.എം.എൽ.പി.എസ് മുരിക്കാശേരി സ്കൂളുകൾ 59 പോയിന്റുകൾ നേടി രണ്ടാം സ്ഥാനവും നേടി.യു.പി.വിഭാഗത്തിൽ എസ്. റ്റി.എച്ച്.എസ് ഇരട്ടയാർ ( 80 പോയിന്റ്) ഒന്നാം സ്ഥാനവും, ഓസാനം 
ഇംഗ്ലീഷ് മീഡിയം സ്കൂൾ കട്ടപ്പന (78 പോയിന്റ്) രണ്ടാം സ്ഥാനവും, എച്ച്.എസ് വിഭാഗത്തിൽ ഓസാനം ഇ.എം.എച്ച്.എസ് ( 227 പോയിന്റ്) ഒന്നാം സ്ഥാനവും, എസ്.റ്റി.എച്ച്.എസ് ഇരട്ടയാർ ( 198 പോയിന്റ്) രണ്ടാം സ്ഥാനവും നേടി. 
ഹയർ സെക്കണ്ടറി വിഭാഗത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസ് ഇരട്ടയാറും , സെന്റ് മേരീസ് എച്ച് എസ് എസ് മുരിക്കാശേരിയും 212 വീതം പോയിന്റുകൾ നേടി ഒന്നാം സ്ഥാനം പങ്കിട്ടു. എസ്.എം.എച്ച്.എസ് മരിയാപുരം (202 പോയിന്റ്) രണ്ടാം സ്ഥാനവും നേടി.
 അറബിക് കലോത്സവത്തിൽ യു.പി.വിഭാഗം എസ്.എം.എച്ച്. എസ് മുരിക്കാശേരി (65 പോയിന്റ്) ഒന്നാം സ്ഥാനവും, ജി.എച്ച്.എസ്. പതിനാറാംകണ്ടം ( 55 പോയിന്റ്) രണ്ടാം സ്ഥാനവും നേടി.എച്ച്. എസ് വിഭാഗത്തിൽ  ജി.എച്ച്.എസ് പതിനാറാംകണ്ടം (35 പോയിന്റ്) ഒന്നാം സ്ഥാനം നേടി.
സംസ്കൃതോത്സവം യു.പി.വിഭാഗം എസ്.എം.യു.പി.എസ്. മേരികുളം (86 പോയിന്റ്) ഒന്നാം സ്ഥാനത്തും, എസ്.എം.എച്ച്.എസ് മുരിക്കാശേരി ( 84 പോയിന്റ്) രണ്ടാം സ്ഥാനവും നേടി.എച്ച്.എസ് വിഭാഗം സംസ്കൃതോത്സവം എം.എം.എച്ച്.എസ് നരിയമ്പാറ (85 പോയിന്റ്) ഒന്നാം സ്ഥാനവും നേടി.വിജയികൾക്കുള്ള സമ്മാനദാനം ഡി.ഇ.ഒ പി.കെ മണികണ്ഠൻ നിർവ്വഹിച്ചു. ഫാദർ ജോസ് മാറാട്ടിൽ അനുഗ്രഹപ്രഭാക്ഷണം നടത്തി.കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, എ.ഇ.ഓ പി.ജെ സേവ്യർ , ജനറൽ കൺവീനർ സാബു കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിന്റാ മോൾ വർഗ്ഗീസ്, ജെസി തോമസ്, കാമാക്ഷി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റെനി റോയി, ജോസ് തൈച്ചേരി, ഫ്രാൻസീസ് മാത്യു, സബ് കമ്മിറ്റി ചെയർമാൻമാരായ ജോയി കാട്ടുപാലം, ബിജു വൈശ്യംപറമ്പിൽ , ബോബൻ ഉടുമ്പിക്കൽ, ബിജു കാലാപ്പറമ്പിൽ ,ജയമോൻ കടലുംപാറ, എന്നിവർ ആശംസകൾ അർപ്പിച്ചു. സ്വാഗത സംഘം ജോ. ജനറൽ കൺവീനർ മധു കെ ജയിംസ് സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ  ജിജോ ജോർജ്ജ് നന്ദിയും പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow